യുഎപിഎ നിയമവും പുനപ്പരിശോധിക്കണം; സുപ്രിംകോടതിയോട് നന്ദി പറഞ്ഞ് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്
കോഴിക്കോട്: സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് നന്ദി പറഞ്ഞ് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സിദ്ദീഖ്. രാജ്യദ്രോഹത്തിനെതിരായ നിയമം മരവിപ്പിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി വന്നതിന് പിന്നാലെയാണ് അവര്‍ സന്തോഷം പ്രകടിപ്പിച്ചത്. ഒന്നരവര്‍ഷമായി സിദ്ദീഖ് കാപ്പന്‍ ജയിലില്‍ കിടക്കുകയാണ്. ഒരു തെറ്റും ചെയ്യാത്ത ആളുടെ പേരിലാണ് യുഎപിഎയും രാജ്യദ്രോഹവും ചുമത്തിയിരിക്കുന്നത്.
യുഎപിഎ നിയമവും പുനപ്പരിശോധിക്കണം. ഇതിന് പുറമെ ഇഡിയുടെ കേസുമുണ്ട്. ഈ കേസുകളില്‍ ഒന്ന് കുറഞ്ഞുകിട്ടിയത് ആശ്വാസമാണ്. ഈമാസം 13ന് കേസ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ചില്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണനയ്ക്ക് വരുന്നുണ്ട്. അതില്‍ പ്രതീക്ഷിച്ചുകൊണ്ടാണ് കാത്തുനില്‍ക്കുന്നത്. ഹൈക്കോടതി കേസ് തള്ളിയാല്‍ സുപ്രിംകോടതിയില്‍ പോവാം. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല. സുപ്രിംകോടതിയില്‍ പോയാല്‍ പിന്നെയും രക്ഷയുണ്ടെന്ന് റൈഹാനത്ത് പറഞ്ഞു.
അതേസമയം, സുപ്രിംകോടതി വിധി നാഴികകല്ലാണെന്ന് കവി വരവര റാവുവിന്റെ ബന്ധു പ്രതികരിച്ചു. സുപ്രിംകോടതി വിധിയെ പ്രതിപക്ഷ പാര്‍ട്ടികളും സ്വാഗതം ചെയ്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 124 എ വകുപ്പാണ് സുപ്രിംകോടതി ഇന്ന് മരവിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനങ്ങളും പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. നിലവിലെ രാജ്യദ്രോഹക്കേസുകളുടെ നടപടികള്‍ എല്ലാം നിര്‍ത്തിവയ്ക്കണം. പുനപ്പരിശോധന നടത്തുന്നതുവരെ ഈ വകുപ്പ് പ്രയോഗിക്കരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചു.
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMTസിവില് സര്വീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സര്വീസില് നിന്ന്...
7 Sep 2024 2:39 PM GMT'നിങ്ങള് ഒരു കൊലയാളിയാണ്'; ബെന്ഗ്വിറിനെ ബീച്ചില് നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTഎഡിജിപി ആര്എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല് ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്ജനി' കേസില് വി ഡി സതീശന്-ആര്എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില് മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള് പ്രവര്ത്തകര്;...
7 Sep 2024 8:01 AM GMT