മിഠായിത്തെരുവില്‍ ഇന്ന് വഴിയോര കച്ചവടത്തിന് അനുമതിയില്ല; കട തുറന്നാല്‍ കേസെടുക്കുമെന്ന് പോലിസ്
BY NSH19 July 2021 12:59 AM GMT

X
NSH19 July 2021 12:59 AM GMT
കോഴിക്കോട്: മിഠായിത്തെരുവിലെ വഴിയോരക്കടകള്‍ ഇന്ന് തുറന്നുപ്രവര്‍ത്തിക്കരുതെന്ന് കച്ചവടക്കാര്‍ക്ക് പോലിസിന്റെ നിര്‍ദേശം. കച്ചവടം നടത്തിയാല്‍ കേസെടുക്കുമെന്നും കടകള്‍ ഒഴിപ്പിക്കുമെന്നും സിറ്റി പോലിസ് കമ്മീഷണര്‍ എ വി ജോര്‍ജ് മുന്നറിയിപ്പ് നല്‍കി. കട തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് വഴിയോരക്കച്ചവടക്കാര്‍ സിറ്റി പോലിസ് കമ്മീഷണറെ കാണാന്‍ തീരുമാനിച്ചിട്ടുണ്ട്.
ലോക്ക് ഡൗണ്‍ നിയന്ത്രണം പാലിച്ച് കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. ഞായറാഴ്ച മിഠായിത്തെരുവില്‍ കച്ചവടം നടത്തിയ വഴിയോര കച്ചവടക്കാരെ പോലിസ് ഒഴിപ്പിച്ചിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു പോലിസിന്റെ വിശദീകരണം. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് മിഠായിത്തെരുവില്‍ 70 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
പക അത് വീട്ടി; ഐഎസ്എല്ലില്‍ ബെംഗളൂരുവിനെ തകര്‍ത്ത് കൊമ്പന്മാര്...
21 Sep 2023 4:51 PM GMTചാംപ്യന്‍സ് ലീഗ്; രാജകീയമായി ഗണ്ണേഴ്സ്; രക്ഷപ്പെട്ട് റയല്‍ മാഡ്രിഡ്
21 Sep 2023 5:46 AM GMTഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്സിനെ ലൂണ നയിക്കും; ടീമില്‍ ആറ് മലയാളികള്‍
20 Sep 2023 5:12 PM GMTചാംപ്യന്‍സ് ലീഗ്; മിന്നും തുടക്കവുമായി ബാഴ്സയും സിറ്റിയും
20 Sep 2023 5:41 AM GMTഐ എസ് എല്‍ സംപ്രേക്ഷണം സൂര്യാ മൂവീസില്‍
19 Sep 2023 11:25 AM GMTപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ലൈംഗിക വീഡിയോ ഷെയര്‍ ചെയ്തു;...
15 Sep 2023 1:05 PM GMT