Kozhikode

കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്‍ ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്‍ ശ്രീജിത്തിന്റെ മൃതദേഹം സംസ്‌കരിച്ചു
X

കോഴിക്കോട്: കശ്മീരി കൊല്ലപ്പെട്ട സൈനികന്‍ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ സുബേദാര്‍ എം.ശ്രീജിത്തി(42)ന്റെ മൃതദേഹം സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പൊതുദര്‍ശനം ഒഴിവാക്കി പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങ് നടത്തിയത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുത്തു. മന്ത്രി വെള്ളിയാഴ്ച വൈകീട്ടും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു. കെ മുരളീധരന്‍ എംപി, കാനത്തില്‍ ജമീല എംഎല്‍എ, ജില്ലാ കലക്ടര്‍ സാംബശിവറാവു, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, തഹസില്‍ദാര്‍ സി പി മണി, കൊയിലാണ്ടി സിഐ എന്‍ സുനില്‍കുമാര്‍ എന്നിവരും ശ്രീജിത്തിന്റെ വീട്ടിലെത്തിയിരുന്നു.

ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ കൊയിലാണ്ടി തഹസില്‍ദാറും സംഘവും മൃതദേഹം ഏറ്റുവാങ്ങി. അര്‍ധരാത്രിക്കു ശേഷമാണ് വീട്ടിലെത്തിച്ചത്. ജമ്മുകശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്റ്ററില്‍ പാക് അതിര്‍ത്തിക്ക് സമീപം വ്യാഴാഴ്ചയാണ് നായിബ് സുബേദാര്‍ എം ശ്രീജിത്ത് ഉള്‍പ്പെടെ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടത്. പാര്‍ലമെന്റ് ആക്രമണസമയത്തും രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്ന ശ്രീജിത്തിന് ഇതുവരെ 23 മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. ഓണത്തിന് അവധിയെടുത്ത് വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയില്‍ കഴിയുന്ന കുടുംബത്തിനു മുന്നില്‍ ചേതനയറ്റ ശരീരമായി ശ്രീജിത്ത് മടങ്ങിവരുമ്പോള്‍ കണ്ണീരടക്കാന്‍ കഴിയാതെ വിതുമ്പുകയായിരുന്നു പൂക്കാട് ഗ്രാമം. തിരുവങ്ങൂര്‍ മാക്കാട് വല്‍സന്റെയും ശോഭനയുടെയും മകനാണ് ശ്രീജിത്ത്. ഭാര്യ: ഷജിന. മക്കള്‍: അതുല്‍ജിത്ത്, തന്‍മയ ലക്ഷ്മി.

Soldier killed in Kashmir, Sreejith's body cremated

Next Story

RELATED STORIES

Share it