കോഴിക്കോട്ടെ വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ
കോഴിക്കോട്: എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് വ്യാപാരികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ. വ്യാപാരികള്‍ക്ക് പിന്തുണ അറിയിച്ച് എസ്ഡിപിഐ കോഴിക്കോട് സിറ്റി കമ്മിറ്റി നടത്തിയ പ്രതിഷേധ പരിപാടി സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി ഉദ്ഘാടനം ചെയ്തു. കെ ഷമീര്‍, കെ പി ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വ്യാപാരികള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പ്രത്യഭിവാദ്യം ചെയ്തു.
കൊവിഡ് പ്രോട്ടോക്കോള്‍ ചൂണ്ടിക്കാട്ടിയാണ് പോലിസ് മിഠായിത്തെരുവില്‍ കടകള്‍ തുറക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. ഇതെത്തുടര്‍ന്ന് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കട തുറക്കാനെത്തിയ വ്യാപാരികളും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായി.
കോഴിക്കോട് കോര്‍പറേഷന്‍ സി കാറ്റഗറിയില്‍ പെട്ടതിനാല്‍ ഇന്ന് കടകള്‍ തുറക്കരുതെന്നായിരുന്നു ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും മുന്നറിയിപ്പ്. ഇതില്‍ പ്രതിഷേധിച്ചും എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരികള്‍ പ്ലക്കാര്‍ഡുകളുമേന്തി കടകള്‍ തുറന്ന് പ്രതിഷേധിക്കാനെത്തിയത്.
RELATED STORIES
ചാംപ്യന്‍സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്‍പ്രദേശില്‍ സ്ത്രീധനത്തിന്റെ പേരില്‍ വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്‍എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന്‍ കാര്‍ഡ് മസ്റ്ററിങ് നാളെ മുതല്‍
17 Sep 2024 4:49 AM GMT