Kozhikode

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ഥി സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി പോലിസ്

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം; വിദ്യാര്‍ഥി സംഘടനകള്‍ക്ക് മുന്നറിയിപ്പുമായി പോലിസ്
X

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം. നേരത്തെയുള്ള ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം വിശദീകരിച്ച് തേഞ്ഞിപ്പാലം എസ്എച്ച്ഒ വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു.

സര്‍വകലാശാല കെട്ടിടങ്ങള്‍, പരീക്ഷാ ഭവന്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസ് എന്നിവയുടെ 200 മീറ്റര്‍ ചുറ്റളവില്‍ സമരമോ ധര്‍ണയോ നടത്താന്‍ പാടില്ലെന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി സര്‍വകലാശാലയില്‍ തുടര്‍ച്ചായായി സമരങ്ങള്‍ നടന്നിരുന്നു. കൂടാതെ വിദ്യാര്‍ഥി സംഘടനകളുടെ സമരങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്ന സ്ഥിതിയിലേക്കും മാറിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി.

നിയമം ലംഘിച്ച് സമരം നടത്തിയാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ക്ക് നല്‍കിയ കത്തില്‍ പോലിസ് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇതു സംബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാല അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.






Next Story

RELATED STORIES

Share it