- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മൂന്നര വയസ്സുകാരന് പരിക്കേറ്റത് അമ്മയോ സുഹൃത്തോ ഉപദ്രവിച്ചത് മൂലമല്ലെന്ന് പോലിസ്
കോഴിക്കോട്: കോഴിക്കോട് മൂന്നര വയസ്സുള്ള കുട്ടിക്ക് പരിക്കേറ്റത് ബൈക്ക് അപകടത്തിലാണെന്ന് സ്ഥിരീകരണം. അമ്മയോ സുഹൃത്തോ ഉപദ്രവിച്ചത് കൊണ്ടല്ല പരിക്കെന്നാണ് പോലിസ് സ്ഥിരീകരണം. പരിക്കേറ്റത് അപകടത്തിലാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായതായി പോലിസ് അധികൃതർ അറിയിച്ചു.
പാലക്കാട്ട് നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന മകനെയാണ് പരിക്കേറ്റ നിലയില്‍ പോലിസ് കണ്ടെത്തിയത്. കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായ പരിക്കുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടര്‍ന്ന നിലയിലാണ്. മുഖത്തിന്‍റെ ഒരു വശത്തും, മൂക്കിലും, കയ്യിലും കാലിലുമായാണ് പരിക്ക്. യുവതിയും കാമുകനും ചേര്‍ന്ന് കുട്ടിയെ പൊള്ളിച്ചെന്നാണ് പരാതിയുയര്‍ന്നിരുന്നത്. ഇതേത്തുടര്‍ന്ന്, കുട്ടിയുടെ മാതാവ് സുലൈഖയെയും കാമുകന്‍ അല്‍ത്താഫിനെയും നടക്കാവ് പോലിസ് കസ്റ്റഡിയില്‍ എടുത്തു.
കുട്ടിയുടെ അമ്മ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍ കുട്ടിയെ ഇവര്‍ ഉപദ്രവിച്ചെന്ന് അച്ഛന്‍റെ ബന്ധുക്കളും ആരോപിക്കുന്നു. അപകടം പറ്റിയതാണെന്നും അങ്ങനെയാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്നുമാണ് കുട്ടിയുടെ അമ്മയുടെയും കാമുകന്‍റെയും മൊഴി. എന്നാല്‍, കുട്ടിയുടെ മുഖത്തെയും കാലിലെയും കയ്യിലെയും മുറിവുകള്‍ പ്രഥമദൃഷ്ട്യാ പൊള്ളലേറ്റതു പോലെയാണെന്ന് ബന്ധുക്കള്‍ പറയുന്നു. യുവതിയെയും കാമുകനെയും നടക്കാവ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ വി പ്രദീപ് ചോദ്യം ചെയ്തു. സുലൈഖയുടെ സഹോദര പുത്രനാണ് കാമുകനായ അല്‍ത്താഫ്.
ഏപ്രില്‍ 27ന് പാലക്കാട് നിന്നാണ് സുലൈഖയേയും മകനേയും കാണാതായത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ ശെല്‍വാപുരം സുബൈര്‍ അലിയുടെ പരാതിയില്‍ പാലക്കാട് പോലിസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയില്‍ സുബൈറും ബന്ധുക്കളും മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയെയും അമ്മയെയും കാണാന്‍ ഇല്ലെന്ന പരാതി പാലക്കാട് സൗത്ത് പോലിസിൽ ഉള്ളതിനാല്‍ ഇനി നടപടികള്‍ അവിടെയാവും പൂര്‍ത്തിയാക്കുക. പാലക്കാട് പോലിസ് എത്തി ഇവരെ കൊണ്ടുപോകും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















