നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ച് കയറി;അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
BY SNSH24 April 2022 4:53 AM GMT
X
SNSH24 April 2022 4:53 AM GMT
കോഴിക്കോട്: നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലിഫോണ്‍ എക്‌ചേഞ്ചിനു സമീപം തെരുവത്ത്‌പൊയില്‍ കൃഷ്ണകൃപയില്‍ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (48), മകള്‍ അഞ്ജന (22) എന്നിവരാണ് മരിച്ചത്. സുരേഷ് ബാബുവിനെ ഗുരുതരമായ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരാമ്പ്ര പയ്യോളി വടകര റോഡില്‍ വാല്യക്കോട് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്.
ഇറച്ചിക്കോഴിയുമായി എത്തിയ ലോറി വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബന്ധുവീട്ടിലേക്കു പോവുകയായിരുന്ന സുരേഷ് ബാബുവും കുടുംബവും സഞ്ചരിച്ച കാര്‍ ഈ ലോറിക്കു പിന്നില്‍ വന്ന് ഇടിക്കുകയായിരുന്നു. അപകടമുണ്ടായ ഉടനെ മൂവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശ്രീജയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
Next Story
RELATED STORIES
കൈയേറ്റം ചെയ്തെന്ന് വിനായകന്; ഹൈദരാബാദ് പോലിസ് കസ്റ്റഡിയിലെടുത്തു
7 Sep 2024 2:47 PM GMTസിവില്‍ സര്‍വീസ് പരീക്ഷാ തട്ടിപ്പ്; പൂജ ഖേദ്കറെ സര്‍വീസില്‍ നിന്ന്...
7 Sep 2024 2:39 PM GMT'നിങ്ങള്‍ ഒരു കൊലയാളിയാണ്'; ബെന്‍ഗ്വിറിനെ ബീച്ചില്‍ നിന്നു പുറത്താക്കി ...
7 Sep 2024 2:37 PM GMTഎഡിജിപി ആര്‍എസ്എസ് നേതാവ് റാംമാധവിനെയും കണ്ടു; സ്പെഷ്യല്‍ ബ്രാഞ്ച്...
7 Sep 2024 10:28 AM GMT'പുനര്‍ജനി' കേസില്‍ വി ഡി സതീശന്-ആര്‍എസ്എസ് രഹസ്യധാരണയെന്ന് പി വി...
7 Sep 2024 8:27 AM GMTയുപിയില്‍ മുസ് ലിം യുവാവിനെ ആക്രമിച്ച് ബജ്റങ്ദള്‍ പ്രവര്‍ത്തകര്‍;...
7 Sep 2024 8:01 AM GMT