Kozhikode

ജ്യോയ്‌സ്‌നയോടൊപ്പം ബന്ധുവീട്ടിലാണ് താമസിക്കുന്നത്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം എസ് ഷിജിന്‍

ജ്യോയ്‌സ്‌നയോടൊപ്പം ബന്ധുവീട്ടിലാണ് താമസിക്കുന്നത്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി എം എസ് ഷിജിന്‍
X

കോഴിക്കോട്: താനും ജോയ്‌സ്‌നയും ആലപ്പുഴയിലെ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് കോടഞ്ചേരിയിലെ എം എസ് ഷിജിന്‍. ഷിജിന്‍ താമസിക്കുന്നത് എസ്ഡിപിഐ കേന്ദ്രത്തിലാണെന്ന സംഘപരിവാര്‍, ക്രിസ്ത്യന്‍ വിദ്വേഷ സംഘടനകളുടെ പ്രചാരണത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഷിജിന്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയപ്പെട്ടവരേ...

ഞാനും ജോയ്‌സ്‌നയും ആലപ്പുഴയിലെ എന്റെ അടുത്ത ബന്ധുവിന്റെ വീട്ടിലാണ് താമസിക്കുന്നത്.

(ഇവര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ല)

പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്‍മാരെന്ന നിലയില്‍ ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതാണ്. തികഞ്ഞ മതനിരപേക്ഷ നിലപാടാണ് ജീവിതത്തില്‍ ഇത്രയും നാള്‍ സ്വീകരിച്ചത്. ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി മതനിരപേക്ഷ വാദിയായി തന്നെ മരണം വരെയും തുടരുകയും ചെയ്യും. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ വര്‍ഗീയപ്രചാരണങ്ങള്‍ക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു.

അനാവശ്യവിവാദങ്ങളെല്ലാം അവസാനിപ്പിച്ച്, ഞങ്ങളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്ന് എല്ലാവരോടും വിനീതമായി അപേക്ഷിക്കുകയാണ്.

Next Story

RELATED STORIES

Share it