തദ്ദേശ തിരഞ്ഞെടുപ്പ്; പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡ്
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡ്. പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡും നാലു താലൂക്കുകളില്‍ ഓരോ സ്‌ക്വാഡുമാണുള്ളത്. ചാര്‍ജ് ഓഫീസര്‍, സ്റ്റാഫ്, പോലിസ് എന്നിവര്‍ അടങ്ങിയതാണ് സ്‌ക്വാഡ്.
ഓരോ പ്രദേശങ്ങളില്‍ നേരിട്ട് പരിശോധന നടത്തിയും തിരഞ്ഞെടുപ്പ് കണ്‍ട്രാള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിച്ചുമാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. ഇതിനോടകം കണ്‍ട്രാള്‍ റൂമില്‍ ലഭിച്ച നൂറോളം പരാതികളാണ് പരിഹരിച്ചത്. ചട്ടലംഘനങ്ങള്‍ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവ നീക്കം ചെയ്യുന്നുണ്ട്.ചട്ടലംഘനങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറും വരണാധികാരിയുമായ സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ പ്രത്യേക പാനലും പ്രവത്തിക്കുന്നുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം സംബന്ധിച്ച് സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരായ 0495 2374875 ബന്ധപ്പെടാം. താലൂക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളായ കോഴിക്കോട് താലൂക്ക് - 0495 2372966, വടകര താലൂക്ക് - 0496 2513480, കൊയിലാണ്ടി താലൂക്ക് - 0496 2620235, താമരശ്ശേരി താലൂക്ക് - 0495 2982000 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.
RELATED STORIES
ചാംപ്യന്സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTഉത്തര്പ്രദേശില് സ്ത്രീധനത്തിന്റെ പേരില് വധുവിനെ അടിച്ചുകൊന്നു
17 Sep 2024 6:46 AM GMTമലപ്പുറത്ത് നിപയില് ആശ്വാസം; 13 പേരുടെ ഫലം നെഗറ്റീവ്
17 Sep 2024 5:36 AM GMTമൈനാഗപ്പള്ളി അപകടം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
17 Sep 2024 4:59 AM GMTകെഎന്എം നേതാവ് കെ സി മുഹമ്മദ് മൗലവി നിര്യാതനായി
17 Sep 2024 4:50 AM GMTറേഷന് കാര്ഡ് മസ്റ്ററിങ് നാളെ മുതല്
17 Sep 2024 4:49 AM GMT