Kozhikode

ലൈബ്രറി ചലഞ്ച്; വിളംബര ജാഥ നടത്തി

ലൈബ്രറി ചലഞ്ച്; വിളംബര ജാഥ നടത്തി
X

പയ്യോളി: കേരളത്തിലെ ഏറ്റവും വലിയ ലൈബ്രറി ആരംഭിക്കുന്നതിന്നായി പയ്യോളി ഹൈസ്‌കൂളില്‍ ധനുസ്- 2021 പദ്ധതിയുടെ ഭാഗമായി വിളംബര ജാഥ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഫഌഗ് ഓഫ് കര്‍മം നിര്‍വഹിച്ചു.

തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, ജില്ലാ പഞ്ചായത്ത് മെംബര്‍ വി പി ദുല്‍ഖിഫില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ കുയ്യണ്ടി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ കെ പി ഷക്കീല, പഞ്ചായത്തംഗം ബിനു കാരോളി, പിടിഎ പ്രസിഡന്റ് ബിജു കളത്തില്‍, എച്ച്എം കെ എന്‍ ബിനോയ് കുമാര്‍, ടി ഖാലിദ്, സി എം മനോജ് കുമാര്‍, കെ പി ഗിരീഷ് കുമാര്‍, എന്‍ കെ അജ്മല്‍, സജീഷ് കുമാര്‍, അധ്യാപകരായ ശ്രീധരന്‍, രാജീവന്‍, സജീവന്‍, പ്രേമചന്ദ്രന്‍, അനിത എന്നിവര്‍ സംബന്ധിച്ചു. പയ്യോളി ഹൈസ്‌കൂളില്‍നിന്നും ആരംഭിച്ച വിളംബര ജാഥയില്‍ എന്‍സിസി, എസ്പിസി, സ്‌കൗട്ട്, ജെആര്‍സി അംഗങ്ങള്‍ അണിനിരന്നു.

ജാഥ പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയത്തിന് ശേഷം പയ്യോളി ടൗണില്‍പൊതുസമ്മേളനത്തോടെ സമാപിച്ചു. പയ്യോളി ഹൈസ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥിയും സാഹിത്യകാരനുമായ ചന്ദ്രശേഖരന്‍ തിക്കോടി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിജു കളത്തില്‍, സബീഷ് കുന്നങ്ങോത്ത്, എന്‍ കെ അജ്മല്‍, അധ്യാപകരായ സി രാജീവന്‍, പ്രേമചന്ദ്രന്‍, പ്രകാശന്‍, യു കെ അനിത എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it