Kozhikode

വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയത് അപമാനകരമെന്ന് കെ മുരളീധരന്‍ എംപി

വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയത് അപമാനകരമെന്ന് കെ മുരളീധരന്‍ എംപി
X

പയ്യോളി: വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കെതിരേ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന യുഎപിഎ നിരപരാധികളായ വിദ്യാര്‍ഥികള്‍ക്കെതിരേ പ്രയോഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിനു അപമാനമാണെന്നു കെ മുരളീധരന്‍ എംപി. കേരളത്തിലെ പോലിസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ മനസ് ആര്‍എസ്എസ്സുകാരുടേതാണെന്നും അദ്ദേഹം പറഞ്ഞു. പയ്യോളി നഗരസഭയിലെ 28,29,30 വാര്‍ഡുകളിലെ മുസ്‌ലിം ലീഗ് സമ്മേളനം 'സമന്വയം 2019' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയര്‍മാന്‍ ഗഫൂര്‍ പാറക്കണ്ടി അധ്യക്ഷത വഹിച്ചു.

കെ എം ഷാജി എംഎല്‍എ, ഷിബു മീരാന്‍, മനാഫ് അരീക്കോട്, ഹുസൈന്‍ ബാഫഖി തങ്ങള്‍, മഠത്തില്‍ അബ്ദുറഹ്മാന്‍, വി കെ അബ്ദുറഹ്മാന്‍, എസ് എം എ ബാസിത്, എസ് കെ സമീര്‍, കെ പി സി ശുക്കൂര്‍, പി എം റഫീഖ്, ഹസനുല്‍ ബന്ന, എ ടി റഹ്മത്തുള്ള, പി കെ ജാഫര്‍, കെ വി ഹുസൈന്‍ സംസാരിച്ചു. പയ്യോളി നഗരസഭ ദുബൈ കെഎംസിസിയുടെ പ്രതിമാസ റേഷന്‍ വിതരണ പദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനം കെ മുരളീധരന്‍ നിര്‍വഹിച്ചു. ഉച്ചയ്ക്കു നടന്ന കുടുംബസംഗമം വനിതാ ലീഗ് സംസ്ഥാന ജന.സെക്രട്ടരി അഡ്വ: പി കുല്‍സു ഉദ്ഘാനം ചെയ്തു. എം വി സമീറ അധ്യക്ഷയായി.

Next Story

RELATED STORIES

Share it