- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് രോഗ വ്യാപന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ജില്ലാ ഭരണകൂടം
അതിവ്യാപനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗ വ്യാപന തോത് അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും.
കോഴിക്കോട്: കൊവിഡിന്റെ തീവ്രവ്യാപനം ഉണ്ടായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതിവാര രോഗ വ്യാപന തോത് 8ല്‍ കൂടുതലുള്ള കോര്‍പറേഷന്‍, മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലും/ഗ്രാമപ്പഞ്ചായത്തുകളിലും കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ഉത്തരവിട്ടു. അതിവ്യാപനമുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രതിവാര രോഗ വ്യാപന തോത് അടിസ്ഥാനമാക്കിയുള്ള പ്രത്യേകമായ കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കും. ഡബ്ല്യുഐപിആര്‍ എന്നത് ആഴ്ചയില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കൊവിഡ് രോഗബാധിതരുടെ എണ്ണത്തെ 1000 കൊണ്ട് ഗുണിച്ചിട്ട് പഞ്ചായത്തിലോ നഗരസഭ വാര്‍ഡിലോ ഉള്ള മൊത്തം ജനസംഖ്യ കൊണ്ട് ഹരിക്കുന്നതാണ്.
ഡബ്ല്യുഐപിആര്‍ 8 ല്‍ കൂടുതലുള്ള കോര്‍പ്പറേഷന്‍ മുന്‍സിപ്പാലിറ്റി വാര്‍ഡുകളും/പഞ്ചായത്തുകളും താഴെ ചേര്‍ക്കുന്നു. തദ്ദേശ സ്ഥാപനം, വാര്‍ഡ്, നിരക്ക് (ബ്രാക്കറ്റില്‍)ക്രമത്തില്‍.
1. കൊയിലാണ്ടി നഗരസഭ
വാര്‍ഡ് 13 (20.25), 22 (13.11), 24, (10.45), 26 (10.19), 35 (9.14), 36 (12.11), 38, (18.78) 39 (8.23), 05 (8.22).
2. മുക്കം നഗരസഭ
വാര്‍ഡ് 11 (9.95), 17 (17.22), 18 (9.19), 01 (12.30), 20 (13.93), 31 (8.08), 32 (10.75), 03 (8.37), 07 (18.78).
3. വടകര നഗരസഭ
വാര്‍ഡ് 20 (9.67), 28 (9.61), 05 (28.31), 06 (8.7), 08 (8.36).
4. പയ്യോളി നഗരസഭ
വാര്‍ഡ് 24 (10.31), 30 (16.97), 31 (9.17), 34 (8.94).
5. രാമനാട്ടുകര നഗരസഭ
വാര്‍ഡ് 13 (9.44), 15 (8.47), 17 (9.48), 21 (18.05), 25 (9.93), 03 (17.13), 05 (8.70).
6. ഫറോക്ക് നഗരസഭ
വാര്‍ഡ് 11 (9.71), 13 (8.18), 14 (8.12), 16 (10.42), 17 (11.18), 20 (10.79), 24 (13.92), 03 (9.61), 05 (12.03).
7.കൊടുവള്ളി നഗരസഭ
വാര്‍ഡ് 07 (8.62), 01 (8.36), 10 (9.49), 11 (12.47), 22 (9.25), 23 (15.13), 29 (8.55), 31 (9.52), 33 (8.06), 34 (11.32).
8. കോഴിക്കോട് കോര്‍പറേഷന്‍
02 (8.19), 03 (8.93).
കൂരാച്ചുണ്ട് (8.77), തുറയൂര്‍ (8.68) ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ വാര്‍ഡുകളും.
മേല്‍ പ്രദേശങ്ങളില്‍ കര്‍ശനമായ ബാരിക്കേഡിങ് ചെയ്തിരിക്കേണ്ടതാണ്. കോവിഡ് പോസിറ്റീവ് ആയവരും ലക്ഷണങ്ങളുള്ളവരും ഇവരുമായി സമ്പര്‍ക്കമുള്ളവരും നിര്‍ബന്ധമായും കാറന്റനില്‍ തുടരേണ്ടതാണ്. ഈ വാര്‍ഡുകളുടെ/ പഞ്ചായത്തുകളുടെ ചുറ്റളവില്‍ നിന്നും ആരും പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാന്‍ പാടില്ല. ഇക്കാര്യം തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും പോലീസും ഉറപ്പുവരുത്തേണ്ടതാണ്.
ഇത്തരം വാര്‍ഡുകളിലും പഞ്ചായത്തുകളിലുമുള്ള എല്ലാവരെയും ഒരാഴ്ചക്കകം കോവിഡ് പരിശോധനക്ക് വിധേയരാക്കേണ്ടതാണ്. ഇത് അതാതു മെഡിക്കല്‍ ഓഫീസറുടെയും സെക്രട്ടറിയുടെയും ചുമതലയാണ്.
ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദനീയമായിട്ടുള്ളൂ. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം അനുവദിക്കുന്നതാണ്.
അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും രാവിലെ 7.00 മണിമുതല്‍ 2.00 മണിവരെ അനുവദിക്കുന്നതാണ്.
പ്രസ്തുത വാര്‍ഡുകളില്‍ അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഇക്കാര്യം പോലീസും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ്.
മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു.
ഈ തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് പുറത്ത് നിന്ന് അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്ന പക്ഷം വാര്‍ഡ് ആര്‍ആര്‍ടികളുടെ സഹായം തേടാവുന്നതാണ്.
ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിനായുള്ള വാഹനങ്ങള്‍ക്കും നീരീക്ഷണത്തിനും പരിശോധനക്കമായി വരുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെ വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല.
മേല്‍പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോ നിരോധിക്കേണ്ടതാണ്.
നാഷണല്‍ ഹൈവേ, സ്‌റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവര്‍ ഈ വാര്‍ഡുകളില്‍ ഒരിടത്തും നിര്‍ത്താന്‍ പാടുള്ളതല്ല.
മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ രാത്രി 7.00 മണി മുതല്‍ രാവിലെ 5,00 മണിവരെയുള്ള യാത്രകള്‍ പൂര്‍ണമായി നിരോധിച്ചിരിക്കുന്നു അടിയന്തിര വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്ക് മാത്രമേ ഇളവുണ്ടായിരിക്കുകയുള്ളൂ. മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ആരോഗ്യവിഭാഗത്തിന്റെ നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതാണ്.
മേല്‍ പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലെ പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാപോലീസ് മേധാവികള്‍ സ്വീകരിക്കേണ്ടതാണ്. ഇന്‍സിഡന്റ് കമാന്റര്‍മാര്‍ നോഡല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ മേല്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. വാര്‍ഡിന് പുറത്ത് ജില്ലയിലെ മേല്‍പറഞ്ഞ നിയന്ത്രണങ്ങള്‍ ബാധകമല്ലാത്ത സ്ഥലങ്ങളില്‍ ഹോട്ടലുകളുടെ പ്രവര്‍ത്തനസമയം രാത്രി 9.30 വരെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഹോട്ടലുകളിലെ ക്ലീനിംഗിന് വേണ്ടി ജീവനക്കാര്‍ക്ക് 10മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.
RELATED STORIES
മാരുതി നെക്സ ഷോറൂമില്‍ തീയിട്ട് മൂന്ന് കാറുകള്‍ കത്തിച്ച...
14 Dec 2024 1:37 PM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTവിവാഹവാഗ്ദാനം നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു,...
10 Dec 2024 3:22 PM GMTകണ്ണൂരില്‍ ചൊവ്വാഴ്ച്ച ബസ് സമരം
9 Dec 2024 5:28 PM GMT