കോഴിക്കോട് ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ്; നാലുപേര്‍ക്ക് രോഗമുക്തി
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്‌നിന്ന് എത്തിയ 30 പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ 17 പേര്‍ക്കും കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കം വഴി 41 പേര്‍ക്ക് രോഗമുണ്ടായി. ഉറവിടം വ്യക്തമല്ലാത്ത നാലു പോസിറ്റീവ് കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലുപേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ 435 പേരാണ് ജില്ലയില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 85 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 121 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 222 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്എല്‍ടി യിലും 4 പേര്‍ കണ്ണൂരിലും, ഒരാള്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികില്‍സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, ഒരു പത്തനംതിട്ട സ്വദേശി, ഒരു കൊല്ലം സ്വദേശി, ഒരു ആലപ്പുഴ സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍ എഫ്എല്‍ടിസി യിലും ഒരു തൃശൂര്‍ സ്വദേശിയും, ഒരു കൊല്ലം സ്വദേശിയും മൂന്ന് മലപ്പുറം സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ പഞ്ചായത്ത് തിരിച്ച്:
നാദാപുരം -2, മരുതോങ്കര -5, മാവൂര്‍ - 4,പുതുപ്പാടി -2,ഒളവണ്ണ- 5,വടകര മുന്‍സിപ്പാലിറ്റി- 3,കായക്കൊടി- 1,പേരാമ്പ്ര-2,കുറ്റ്യാടി -2,കൂടരഞ്ഞി- 1,കട്ടിപ്പാറ-1,കൊടുവള്ളി-1,പെരുവയല്‍-1.
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍:
നാദാപുരം- 1,മാവൂര്‍-5,കുന്ദമംഗലം-1,പുതുപ്പാടി-2,ഫറോക്ക്-1,പെരുവയല്‍-2,വടകര മുന്‍സിപ്പാലിറ്റി -1,ഏറാമല-1,കായക്കൊടി-1, കൂത്താളി-1,ഒളവണ്ണ-1.
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍:
വില്യാപ്പള്ളി- 12, കോഴിക്കോട് കോര്‍പ്പറേഷന്‍- 11,നാദാപുരം-6,വടകര മുന്‍സിപ്പാലിറ്റി-3, പുതുപ്പാടി-3,മണിയൂര്‍-2,ചങ്ങരോത്ത്-1,ചെക്യാട്-1,തൂണേരി-1,ഏറാമല- 1.
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍:
വളയം-1, പെരുമണ്ണ-1, വടകര മുന്‍സിപ്പാലിറ്റി -1, കൊയിലാണ്ടി മുന്‍സിപ്പാലിറ്റി -1.
RELATED STORIES
സൂപ്പര് ലീഗ് കേരളയ്ക്ക് തുടക്കം; ജയത്തോടെ മലപ്പുറം ; ഫോഴ്സ...
7 Sep 2024 6:28 PM GMTബ്രസീല് റിട്ടേണ്സ്; ലോകകപ്പ് യോഗ്യതയില് ഇക്വഡോറിനെ പൂട്ടി നാലാം...
7 Sep 2024 4:37 AM GMTലോകകപ്പ് യോഗ്യത; ചിലിക്കെതിരേ വന് ജയവുമായി അര്ജന്റീന; ബ്രസീല്...
6 Sep 2024 5:13 AM GMT'900'; ഗോള് മജീഷ്യന് ക്രിസ്റ്റിയാനോ; ലോക ഫുട്ബോളില് പുതുചരിത്രം
6 Sep 2024 5:00 AM GMTഅര്ജന്റീനന് ടീം കേരളത്തില് കളിക്കും; നവംബറില് കേരളം...
5 Sep 2024 5:57 PM GMTഉറുഗ്വെ ഇതിഹാസം ലൂയിസ് സുവാരസ് വിരമിക്കല് പ്രഖ്യാപിച്ചു
3 Sep 2024 12:43 PM GMT