Kozhikode

കോഴിക്കോട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്

കോഴിക്കോട് ജില്ലയില്‍ 10 പേര്‍ക്ക് കൂടി കൊവിഡ്
X

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി ജയശ്രീ അറിയിച്ചു. അഞ്ച് പേര്‍ ഇന്ന് രോഗമുക്തരായിട്ടുമുണ്ട്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും ചെന്നൈയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

മാവൂര്‍ സ്വദേശി (5 വയസ്സ്), മെയ് 25 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആവുകയും 31 ന് ശേഖരിച്ച സാംപിള്‍ പരിശോധനയില്‍ പോസിറ്റീവാകുകയും ചെയ്തു. പന്തീരങ്കാവ് സ്വദേശികളായ 54 ഉം 23 ഉം വയസ്സുള്ള രണ്ട് പേര്‍. കൊടുവള്ളി സ്വദേശിനി (46). മടവൂര്‍ സ്വദേശി (25). കന്ദമംഗലം സ്വദേശി (29). ചെക്യാടി സ്വദേശി (51). ഫാറൂഖ് കോളജ് സ്വദേശിനി (22). റഷ്യയില്‍ നിന്ന് മെയ് 20 ന് തിരുവനന്തപുരത്ത് എത്തി കെഎസ്ആര്‍ടിസി ബസില്‍ താമരശ്ശേരി കൊറോണ പരിചരണ കേന്ദ്രത്തിലായിരുന്നു. ഏഴ് ദിവസത്തെ നിരീക്ഷണത്തിനു ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ജൂണ്‍ 2 ന് ശേഖരിച്ച പരിശോധനയില്‍ പോസിറ്റീവായി. ഇപ്പോള്‍ എഫ്എല്‍ടിസിയില്‍ ചികില്‍യിലാണ്. മണിയൂര്‍ സ്വദേശിനി (28). ഗര്‍ഭിണിയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് മെയ് 24 ന് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാവുകയും ജൂണ്‍ 2 ന് നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവാകുകയും ചെയ്തു. വളയം സ്വദേശി (60). ദോഹ- കണ്ണൂര്‍ വിമാനത്തില്‍ മെയ് 29 ന് എത്തി. ഇതോടെ പോസിറ്റീവായ കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 88 ആയി. 45 പേരാണ് ഇപ്പോള്‍ ചികില്‍യിലുള്ളത്.




Next Story

RELATED STORIES

Share it