Kozhikode

സ്വാന്തന്ത്ര്യ ദിനാഘോഷം കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തും

സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലൈവായി സംപ്രേഷണം ചെയ്യും.

സ്വാന്തന്ത്ര്യ ദിനാഘോഷം കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തും
X

(ഫയല്‍ ചിത്രം)

കോഴിക്കോട്: ജില്ലയില്‍ സ്വാന്തന്ത്ര്യ ദിനാഘോഷം കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്താന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ദേശഭക്തി ഗാനം ഉള്‍പ്പെടെയുള്ള വിവിധ സാംസ്‌കാരിക പരിപാടികള്‍ ഓണ്‍ലൈനായാണ് അവതരിപ്പിക്കുക. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലൈവായി സംപ്രേഷണം ചെയ്യും.

ദിനാഘോഷത്തിന്റെ നടത്തിപ്പിനും ക്രമീകരണങ്ങള്‍ക്കുമുള്ള ലെയ്‌സണ്‍ ഓഫിസറായി സബ് കലക്ടര്‍ ചെല്‍സ സിനിയെ നിയോഗിച്ചു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരില്‍ ആഘോഷിക്കാന്‍ സാംസ്‌കാരിക മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ ഇതിന്റെ നോഡല്‍ ഓഫിസറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കോഡിനേറ്ററുമാണ്.

ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോര്‍പ്പറേഷന്‍, കൊയിലാണ്ടി, വടകര, രാമനാട്ടുകര, ഫറോക്ക്, മുക്കം, പയ്യോളി, കൊടുവള്ളി മുന്‍സിപ്പാലിറ്റികള്‍ അതത് ഓഫിസുകളില്‍ ദിനാഘോഷം സംഘടിപ്പിക്കണം.

പഞ്ചായത്തുകളില്‍ അനുയോജ്യമായ രീതിയില്‍ ദിനാഘോഷം സംഘടിപ്പിക്കാനാവശ്യമായ നിര്‍ദേശം നല്‍കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി.പരേഡിനു മുന്നോടിയായി ഔദ്യോഗിക വേഷത്തില്‍ റിഹേഴ്‌സല്‍ നടത്തുന്ന ദിവസവും പരേഡ് ദിവസവും ആംബുലന്‍സ് സേവനം ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനത്ത് ആഗസ്ത് 15ന് രാവിലെ 8.30നാണ് പരേഡ് ആരംഭിക്കുക.




Next Story

RELATED STORIES

Share it