കനത്ത മഴ; കൊയിലാണ്ടി ഹാര്‍ബറില്‍ നാല് വള്ളങ്ങള്‍ മറിഞ്ഞു
BY BSR5 May 2020 5:13 PM GMT
X
BSR5 May 2020 5:13 PM GMT
കൊയിലാണ്ടി: ചൊവ്വാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലും കാറ്റിലും ഹാര്‍ബറില്‍ നാലു വള്ളങ്ങള്‍ മറിഞ്ഞു. അഞ്ചു വള്ളങ്ങള്‍ക്കും ചെറുവള്ളങ്ങള്‍ക്കും കേടുപാട് സംഭവിച്ചു. കാറ്റില്‍ വള്ളങ്ങളുടെ പന്തല്‍ മുറിഞ്ഞ് നാശനഷ്ടമുണ്ടായി. 15 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണു കണക്കാക്കുന്നത്. അമ്മേ നാരായണ, അമ്മേ ഭഗവതി, ശ്യാമപ്രസാദ് മുഖര്‍ജി, കര്‍ണന്‍, ഭാഗ്യമാല്യ ദേവി, അന്നപൂര്‍ണ, മഹാലക്ഷ്മി, വൃന്ദാവനം, സൗഭാഗ്യമായാ ഭഗവതി, പ്രവാസി, സാരംഗി, സെന്റര്‍, ഹരിനാമം തുടങ്ങിയ വള്ളങ്ങള്‍ക്കാണ് നാശം സംഭവിച്ചത്. മരങ്ങളും മറ്റും കടപുഴകിയതിനാല്‍ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തകരാറിലായി. വീടുകള്‍ക്കും നാശം സംഭവിച്ചു. കെ ദാസന്‍ എംഎല്‍എ ഹാര്‍ബര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Next Story
RELATED STORIES
സൂപ്പര്‍ ലീഗ് കേരളയ്ക്ക് തുടക്കം; ജയത്തോടെ മലപ്പുറം ; ഫോഴ്സ...
7 Sep 2024 6:28 PM GMTകേരളാ ക്രിക്കറ്റ് ലീഗ്; തൃശൂരിനെ വീഴ്ത്തി കാലിക്കറ്റ് ; ഏരീസ്...
7 Sep 2024 6:11 PM GMTസൂപ്പര്‍ ലീഗ് കേരള; കേരളക്കരയില്‍ ഇന്ന് മുതല്‍ ഫുട്ബോള്‍ മാമാങ്കം
7 Sep 2024 6:25 AM GMTബ്രസീല്‍ റിട്ടേണ്‍സ്; ലോകകപ്പ് യോഗ്യതയില്‍ ഇക്വഡോറിനെ പൂട്ടി നാലാം...
7 Sep 2024 4:37 AM GMTലോകകപ്പ് യോഗ്യത; ചിലിക്കെതിരേ വന്‍ ജയവുമായി അര്‍ജന്റീന; ബ്രസീല്‍...
6 Sep 2024 5:13 AM GMT'900'; ഗോള്‍ മജീഷ്യന്‍ ക്രിസ്റ്റിയാനോ; ലോക ഫുട്ബോളില്‍ പുതുചരിത്രം
6 Sep 2024 5:00 AM GMT