Kozhikode

കോടിക്കല്‍ എഎം യുപി സ്‌കൂളിലെ 10 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ

സ്‌കൂള്‍ പരിസരത്തെ കടകളില്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

കോടിക്കല്‍ എഎം യുപി സ്‌കൂളിലെ 10 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
X

പയ്യോളി: കോടിക്കല്‍ എഎം യുപി സ്‌കൂളിലെ 10 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സ്‌കൂളില്‍ നിന്നു തലകറക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടതോടെ കുട്ടികളെ മേലടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 3 പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി പരിസരത്തെ കടകളില്‍ നിന്നുള്ള ത്രിഡി ചൂയിങ്കം, ടൈംബോംബ് മിഠായി എന്നിവ കഴിച്ചതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ആറ് സി ഡിവിഷനിലെ അഹമ്മദ് യാസീന്‍, നജാ ഫാത്വിമ, മുഹമ്മദ് ഇര്‍ഫാന്‍, സഫ്‌ന ഷറിന്‍, നഫ്‌ല, നസ്‌റിന്‍ നിസ, ഷബാസിയ, നൗറിന്‍ മുജീബ്, ആയിഷാ നിദ, നൗറിന്‍ മുജീബ് എന്നിവര്‍ക്കാണ് വിഷബാധയേറ്റത്. കുട്ടികള്‍ക്ക് സ്‌കൂളില്‍ നിന്നുള്ള ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് പ്രചരിച്ചതോടെ രക്ഷിതാക്കളും നാട്ടുകാരും ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു സ്‌കൂള്‍ പരിസരത്തെ കടകളില്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കെ ദാസന്‍ എംഎല്‍എ, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ഷീജാ പട്ടേരി, തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് രമ ചെറുകുറ്റി, വൈസ് പ്രസിഡന്റ് ടി പി റജുല, പഞ്ചായത്തംഗങ്ങളായ സി ഹനീഫ, യു വി മാധവന്‍, വിജിലാ മഹേഷ്, ഫുഡ് സേഫ്റ്റി ഓഫിസര്‍മാരായ ഫെബിന, സുബിന്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.




Next Story

RELATED STORIES

Share it