പ്രമുഖ ഫുട്‌ബോള്‍ സംഘാടകന്‍ എ കെ മുസ്തഫ അന്തരിച്ചു
കോഴിക്കോട്: പ്രമുഖ ഫുട്‌ബോള്‍ സംഘാടകനും കെഡിഎഫ്എ മുന്‍ വൈസ് പ്രസിഡന്റുമായ കോട്ടൂളി പട്ടേരി ചേരിയമ്മല്‍ എകെ മുസ്തഫ (78) നിര്യാതനായി. കെഎസ്ആര്‍ടിസി റിട്ട. ജീവനക്കാരനാണ്.
പിതാവ് സി ഹസ്സന്‍ മാസ്റ്റര്‍ സ്ഥാപിച്ച കോഴിക്കോട്ടെ ആദ്യകാല ഫുട്‌ബോള്‍ ക്ലബായ എച്ച്എംസിഎയിലൂടെ (ഹിന്ദു മുസ്ലിം കൃസ്ത്യന്‍ അസോസിയേഷന്‍) ഫുട്‌ബോള്‍ സംഘാടന രംഗത്ത് സജീവമായി. എച്ച്എംസിഎയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു.
15 വര്‍ഷം ജില്ലാ ഫുട്ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ച അദ്ദേഹം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായും
കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ ബോഡിയംഗമായും കെഎസ്ആര്‍ടിസി റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ഭാര്യ: പി ഫാത്തിമത്ത് സുഹറ. മക്കള്‍: റുബീന (ചാലിയം ഉമ്പിച്ചിഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍),ഷാജഹാന്‍ (ബിസിനസ്), ഷമീര്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ഷബീദ്, ശംഷീദ്. മരുമക്കള്‍:പരേതനായ ബഷീര്‍, നൗഷിദ (വൈലത്തൂര്‍ എയുപി സ്‌കൂള്‍) സരിജ (ഹൊറൈസണ്‍ സ്‌കൂള്‍) ശിഫിന (ഗ്ലോബല്‍ സ്‌കൂള്‍), ഷഫ്‌ന.
സഹോദരങ്ങള്‍: പരേതനായ മുന്‍ മേയര്‍ സി മുഹസിന്‍, സി അബൂബക്കര്‍ (റിട്ട. മലയാള മനോരമ), അബ്ദുറഹീം, റുഖിയ, റംലത്ത്, സി അബ്ദുല്‍ സലാം (ഫുട്‌ബോള്‍ കോച്ച്).
ജനാസ നമസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന്പുതിയറ ജുമാ മസ്ജിദില്‍. ഖബറടക്കം കണ്ണംപറമ്പ് ശ്മാശനത്തില്‍.
RELATED STORIES
മുഖ്യമന്ത്രിക്കും മകള്‍ക്കും കൊള്ളയില്‍ പങ്ക്, ഇഡി അന്വേഷണം വേണം;...
3 July 2022 2:53 AM GMTനീതിയെ കുഴിച്ചുമൂടാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുക: ...
3 July 2022 2:30 AM GMTമഹാരാഷ്ട്രയില്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഇന്ന്
3 July 2022 1:49 AM GMTഅനധികൃതമായി കൈവശംവച്ച നാടന്‍ തോക്കുകളുമായി രണ്ടുപേര്‍ കൂടി പോലിസിന്റെ...
3 July 2022 1:24 AM GMTവിമാനങ്ങള്‍ക്ക് യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാം
3 July 2022 1:15 AM GMTസംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,...
3 July 2022 1:05 AM GMT