പോസ്റ്റോഫിസില്‍ മോഷണം; 76,500 രൂപ നഷ്ടമായി

കോട്ടയം: വൈക്കം തലയോലപറമ്പ് പോസ്റ്റ് ഓഫിസില്‍ മോഷണം. 76,500 രൂപ കളവ് പോയി. ലോക്കര്‍ തകര്‍ക്കാനും ശ്രമമുണ്ടായി. പോസ്റ്റ് ഓഫിസിന് പിന്നിലെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് കള്ളനെത്തിയത്. പോസ്റ്റ് ഓഫിസിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 16,500 രൂപയും ജീവനക്കാരി മേശയ്ക്ക് അകത്ത് സൂക്ഷിച്ചിരുന്ന 60,000 രൂപയുമാണ് കള്ളന്‍ കൊണ്ടുപോയത്. ഫയലുകളും തപാല്‍ ഉരുപ്പടികളും അലങ്കോലമാക്കിയ നിലയിലാണ്. ലോക്കര്‍ തകര്‍ക്കാനുള്ള ശ്രമമുണ്ടായെങ്കിലും അത് നടന്നില്ല.
പോസ്റ്റ് ഓഫിസ് തൂത്തുവാരാനെത്തിയ ജീവനക്കാരിയാണ് വാതിലുകളുടെ പൂട്ട് തകര്‍ന്നുകിടക്കുന്നത് കണ്ടത്. സംഭവത്തില്‍ തലയോലപ്പറമ്പ് പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. മണം പിടിച്ച് നീങ്ങിയ പോലിസ് നായ വൈക്കം റോഡിലുള്ള ഷട്ടര്‍ ഇല്ലാത്ത കടമുറിയില്‍ കയറി നിന്നു. സമീപത്തെ ബാങ്കുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സിസിടിവി കാമറകള്‍ പോലിസ് പരിശോധിക്കുന്നുണ്ട്.
RELATED STORIES
യുപി ഭവനില് ബലാല്സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMTമണിപ്പൂര് കലാപം: 10 മരണം കൂടി; രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തണമെന്ന്...
30 May 2023 5:21 AM GMTവില്ലന് മഴയെയും ഗുജറാത്തിനെയും തകര്ത്ത് ചെന്നൈക്ക് അഞ്ചാം ഐപിഎല്...
30 May 2023 1:23 AM GMTഒരു ക്വിന്റലോളം കഞ്ചാവുമായി ബജ്റങ്ദള് ജില്ലാ നേതാവ് ഉള്പ്പെട്ട സംഘം ...
29 May 2023 4:42 PM GMTബംഗാളിലെ ഏക കോണ്ഗ്രസ് എംഎല്എ തൃണമൂലില് ചേര്ന്നു
29 May 2023 4:35 PM GMTമൈസൂരുവില് ഇന്നോവയും ബസ്സും കൂട്ടിയിടിച്ച് 10 മരണം
29 May 2023 12:05 PM GMT