വധശ്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പിതാവ് എസ്ഐയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോട്ടയം: വധശ്രമക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പ്രതിയുടെ പിതാവ് എസ്ഐയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. മണിമല എസ്ഐ വിദ്യാധരനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാധരനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളാവൂര്‍ ചൂട്ടടിപ്പാറയില് ശനിയാഴ്ച രാവിലെ 6.30 നായിരുന്നു സംഭവം. കുത്തുകേസിലെ പ്രതിയായ അജിനെ പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് വിദ്യാധരന് വെട്ടേറ്റത്.
അജിനെ പോലിസ് പിടികൂടി മടങ്ങുമ്പോള്‍ പിതാവ് പ്രസാദ് വാക്കത്തി ഉപയോഗിച്ച് വിദ്യാധരനെ വെട്ടുകയായിരുന്നു. മറ്റ് പോലിസുകാര്‍ ഇടപെട്ട് പ്രസാദിനെ കീഴ്പ്പെടുത്തി. ആക്രമണത്തില്‍ എസ്ഐയുടെ തലയോട്ടിയ്ക്ക് പൊട്ടലുണ്ട്. അജിനെയും പ്രസാദിനെയും അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. വിദ്യാധരന്റെ തലയ്ക്കാണ് വെട്ടേറ്റത്. ആദ്യം മണിമലയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു.
RELATED STORIES
സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് മടങ്ങിയ ബസ് അപകടത്തില്‍പ്പെട്ടു;...
23 May 2022 1:19 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMTകുരങ്ങുപനി: ബല്‍ജിയത്തില്‍ രോഗികള്‍ക്ക് 21 ദിവസത്തെ നിര്‍ബന്ധിത...
22 May 2022 6:27 PM GMTപ്രതിഷേധം ഫലിച്ചു: ദമംഗംഗ പര് താപി നര്‍മ്മദ ലിങ്ക് പദ്ധതി കേന്ദ്ര...
22 May 2022 5:53 PM GMTഅനധികൃത കൈവശഭൂമി സർക്കാർ ഏറ്റെടുത്തു
22 May 2022 5:42 PM GMTരാജ്യത്ത് ഒമിക്രോണിന്റെ ബിഎ.4, ബിഎ.5 വകഭേദങ്ങള്‍ സ്ഥിരീകരിച്ചു
22 May 2022 5:05 PM GMT