കൂട്ടിക്കല്‍ ദുരന്തം: സര്‍ക്കാര്‍ നിസ്സംഗതയ്‌ക്കെതിരേ എസ്ഡിപിഐ പ്രക്ഷോഭത്തിലേക്ക്
നിരവധി ജീവനുകളും കോടികളുടെ നഷ്ടവുമുണ്ടായ ദുരന്തപ്രദേശം മുഖ്യമന്ത്രി അടിയന്തരമായി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണം. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരം ഉടന്‍ നല്‍കണം

കോട്ടയം: കൂട്ടിക്കല്‍, ഇളംകാട്, കൊക്കയാര്‍ പ്രദേശത്ത് പ്രകൃതിക്ഷോഭത്തില്‍ സര്‍വതും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എസ്ഡിപിഐ. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുക, ജീവന് ഭീഷണി ഉയര്‍ത്തുന്ന കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് പാര്‍ട്ടി മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹക്കീം മുണ്ടക്കയം വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ചത്.
പ്രധാന ആവശ്യങ്ങള്‍
1. നിരവധി ജീവനുകളും കോടികളുടെ നഷ്ടവുമുണ്ടായ ദുരന്തം സംഭവിച്ച പ്രദേശം മുഖ്യമന്ത്രി അടിയന്തരമായി സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുക
2. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നല്‍കേണ്ട നഷ്ടപരിഹാരം ഉടന്‍ നല്‍കുക
3. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുക
4. ജീവന് ഭീഷണി ഉയര്‍ത്തുന്ന കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടുക
5. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ചപ്പാത്ത് പാലം ഉയരം കൂട്ടുക
6. ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന കൊക്കയാര്‍ മേഖലയിലെ വെംബ്ലി, കുറ്റിപ്ലാങ്ങാട് പ്രദേശങ്ങളിലെ ആദിവാസി സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കുക
7. പുല്ലകയാറിന്റെ ഇരുകരകളിലെയും മണ്ണും ചളിയും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുക
8. വ്യാപാരികള്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക സഹായം പ്രഖ്യാപിക്കുക
9. കുറ്റിപ്ലാങ്ങാട്, ഏന്തയാര്‍, ഇളങ്കാട് പാലങ്ങള്‍ പുനര്‍നിര്‍മിക്കുക
10. കൂട്ടിക്കല്‍ ചപ്പാത്തിനു സമീപമുള്ള റോഡിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കുക
11. മുണ്ടക്കയം, പുത്തന്‍ചന്ത, മുളങ്കയം തുടങ്ങിയ പ്രദേശങ്ങളിലെ അപകടഭീഷണി ഉയര്‍ത്തുന്ന ചെക്ക് ഡാം പൊളിച്ചുമാറ്റുക
12. മണിമലയാറിലെ നീരൊഴുക്ക് സുഗമമാക്കുക
13. പുത്തന്‍ചന്ത ഭാഗത്ത് താഴ്ന്ന പ്രദേശങ്ങളില്‍ ആറിന് സംരക്ഷണ ഭിത്തി നിര്‍മിക്കുക.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി ഖജാന്‍ജി സുഹൈല്‍ സി ലിറാര്‍, എസ്ഡിപിഐ കൂട്ടിക്കല്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് നെഹീബ്, കൂട്ടിക്കല്‍ പഞ്ചായത്ത് ഖജാന്‍ജി റഷീദ് പിഐ, കൊക്കയാര്‍ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സജീര്‍ ശെരീഫ് എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
മുസ് ലിംകള്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ ഹിന്ദുമതം വെടിയുക ഓരോ...
23 May 2022 1:17 PM GMTപുഴു വെറുമൊരു മുഖ്യധാരാസിനിമയല്ല
20 May 2022 11:22 AM GMTഗ്യാന്വാപിക്കടിയില് ഒളിഞ്ഞിരിക്കുന്നത്...
18 May 2022 10:42 AM GMTപുഴു: ബോധത്തിലും അബോധത്തിലും ജാതിപേറുന്ന 'നല്ലവനായ' സവര്‍ണ്ണന്റെ...
17 May 2022 10:36 AM GMTകേരളം കൊവിഡ് മരണങ്ങള് ഒളിപ്പിച്ചുവച്ചോ?
13 May 2022 1:08 PM GMTഭക്ഷ്യവിഷബാധയില്ലാത്ത കിണാശേരി
10 May 2022 2:48 PM GMT