- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എയ്ഡഡ്, അണ്‍ എയ്ഡഡ് അധ്യാപക നിയമനം പൂര്‍ണമായും പിഎസ്‌സിക്ക് കൈമാറണം: കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍
കോട്ടയം: കേരളത്തിലെ എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാ നിയമനങ്ങളും പരിപൂര്‍ണമായും പിഎസ്‌സിക്ക് കൈമാറണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് യൂത്ത് കൗണ്‍സില്‍ സംസ്ഥാന യോഗം ആവശ്യപ്പെട്ടു. അണ്‍ എയ്ഡഡ് മേഖലയിലെ മാനേജ്‌മെന്റ് സ്‌കൂളിലെ നിയമനത്തിന് പേരില്‍ നടക്കുന്ന കൊള്ളയടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എയ്ഡഡ് സ്‌കൂളുകളിലെ ഒഴിവുള്ള മുഴുവന്‍ അധ്യാപന തസ്തികകളിലേക്കും നിയമനം നടത്താനാണ് സര്‍ക്കാര്‍ അനുമതിയായി.
എന്നാല്‍, അതിന്റെ മറവില്‍ നടക്കാന്‍ പോവുന്നത് കോടികളുടെ കച്ചവടമാണ്- യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മൊത്തം അധ്യാപക ഒഴിവുകള്‍ 7000 ഓളമാണ്. അതില്‍ ഏതാണ്ട് 4,000 ഒഴിവുകള്‍ സ്വകാര്യമേഖലയിലാണ്. ഇത് മുതലാക്കി സര്‍ക്കാരിന്റെ സഹായത്തോടെ കോടികളുടെ കച്ചവടമാണ് മാനേജ്‌മെന്റ് സ്‌കൂളുകളില്‍ നടക്കാന്‍ പോവുന്നത്. ഒരു അധ്യാപക തസ്തികകയ്ക്കുതന്നെ 15 ലക്ഷം വരെ ചോദിച്ചുവാങ്ങുന്ന മാനേജ്‌മെന്റ് സ്‌കൂളുകളാണ് നമ്മുടെ നാട്ടിലുള്ളത്. അധ്യാപിക തസ്തികയുടെ പേരില്‍ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ നടക്കാന്‍ പോവുന്നത് കോടികളുടെ വിലപേശലുകളാവും.
പണം നല്‍കാന്‍ കഴിവില്ലാത്ത സാധാരണക്കാര്‍ അവസരം നിക്ഷേധിക്കപ്പെടുകയും ചെയ്യുമെന്നും യോഗം കുറ്റപ്പെടുത്തി. ഈ പണക്കൊള്ള അവസാനിപ്പിക്കമെങ്കില്‍ അണ്‍എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനങ്ങള്‍ പരിപൂര്‍ണമായും പിഎസ്‌സിക്ക് കൈമാറുന്നതിലൂടെയെ സാധിക്കൂ. അതിന് തയ്യാറാകാതെ മാനേജ്‌മെന്റ് കച്ചവടത്തിന് പിന്തുണനല്‍കുന്ന നയം സര്‍ക്കാര്‍ തിരുത്തണമെന്നും പിഎസ്‌സിക്ക് കൈമാറാത്ത എയ്ഡഡ് മേഖലയിലെ നിയമനങ്ങളും പൂര്‍ണമായും പിഎസ്‌സിക്ക് കൈമാറമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ചില എയ്ഡഡ് സ്ഥാപനങ്ങളും നിയമന അധികാരം പിഎസ്‌സി ഏറ്റെടുക്കുന്നതിന് ചില നിയമതടസ്സങ്ങള്‍ ഉള്ളത് മറികടക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തയ്യാറാവണമെന്നും അണ്‍ എയ്ഡഡ് അധ്യാപക നിയമനം പിഎസ്‌സിയ്ക്ക് വിടാതെ ആ സ്വകാര്യമാനേജ്‌മെന്റുള്‍ക്കുതന്നെ തീറെഴുതുന്ന സര്‍ക്കാര്‍ നിലപാട് അവസാനിപ്പിക്കണം. പിഎസ്‌സിക്ക് കൈമാറാവുന്ന എയ്ഡഡ് സ്ഥാപനങ്ങളുടെ നിയമന അധികാരവും പുതുതായി നിയമിക്കാന്‍ പോവുന്ന അധ്യാപകരുടെ നിയമനവും നിര്‍ബന്ധമായും പിഎസ്‌സിക്ക് വിടണമെന്നു യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ എം ബി അമീന്‍ഷാ കോട്ടയം അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എച്ച് ഷാജി പത്തനംതിട്ട യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കണ്‍വീനര്‍ ഇര്‍ഷാദ് അഞ്ചല്‍ പ്രമേയം അവതരിപ്പിച്ചു. മുന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ മുസ്‌ല്യാര്‍ അഞ്ചല്‍ മുഖ്യപ്രഭാഷണം നടത്തി. സലിം വളളിക്കുന്നം, റൗഫ് ബാബു തിരൂര്‍, അഫ്‌സല്‍ ആനപ്പാറ, നിഷാദ് ആലപ്പാട്ട്, അഡ്വ സിനാന്‍ അരിക്കോട്, അഡ്വ.സക്കീര്‍ തിരുവനന്തപുരം എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTതബല വിസ്മയം ഉസ്താദ് സാക്കിര്‍ ഹുസൈന് അന്തരിച്ചു
15 Dec 2024 5:34 PM GMTസന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം; ഏഴ് ഗോള്‍ ത്രില്ലറില്‍...
15 Dec 2024 3:11 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTസംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMT