മലബാര് സമര അനുസ്മരണജാഥയ്ക്ക് അക്ഷരനഗരിയില് സ്വീകരണം

കോട്ടയം: സത്യത്തോടൊപ്പം അര്ധസത്യവും അസത്യവും കൂടിച്ചേര്ന്ന് യഥാര്ഥ ചിത്രം മങ്ങിപ്പോയ കേരള ചരിത്രത്തിലെ ഒരധ്യായമാണ് മലബാര് സമരമെന്ന് താഴത്തങ്ങാടി ഇമാം ഇലവുപാലം ഷംസുദ്ദീന് മന്നാനി. മലബാര് സമര അനുസ്മരണ സമിതി സംഘടിപ്പിക്കുന്ന മലബാര് സമരാനുസ്മരണ യാത്രയ്ക്ക് സ്വീകരണവും പൊതുസമ്മേളനവും കോട്ടയം പഴയ പോലിസ് സ്റ്റേഷന് മൈതാനിയില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാര് സ്വാതന്ത്ര്യസമര പോരാളികളെ വര്ഗീയവാദികളാക്കുന്നത് ഒറ്റുകാരെ വെള്ളപൂശാനും അവരുടെ വഞ്ചനകള് മറച്ചുപിടിക്കാനുമാണ്. ബ്രിട്ടീഷ് ഭരണകൂടത്തെ നാണംകെടുത്തിയ സമാന്തര ഭരണകൂടം സ്ഥാപിച്ച മലബാര് പോരാളികളെ കരിവാരിത്തേക്കേണ്ടത് ബ്രിട്ടീഷ്രുകാരുടെ ലക്ഷ്യമായിരുന്നു. നാട്ടിലെ ചില കോടാലിക്കൈ ഉപയോഗപ്പെടുത്തി അത് പുറത്താക്കുമെന്ന ഭയം മൂലമാണ് മലബാര് പോരാളികളെ ഭീകരരാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സമരജാഥ കോ-ഓഡിനേറ്റര് ടി എ മുജീബ് ആമുഖപ്രഭാഷണം നടത്തി.

എം ബി അമീന്ഷാ അധ്യക്ഷത വഹിച്ചു. നൗഫല് മൗലവി അല്ഖാസിമി, യു നവാസ്, റാഷിദ് കുമ്മനം, പി എ ഷാനവാസ്, മുഹമ്മദ് സാലി, അജാസ് തച്ചാട്ട്, സുനീര് മൗലവി അല്ഖാസിമി, അബ്ദുല് അസീസ് മൗലവി അല്ഖാസിമി, അഫ്സല് കോട്ടയം, സാദിഖ് മൗലവി അല്ഖാസിമി, ഷിഫാര് മൗലവി കൗസരി, കെ എം ഉസ്മാന്, കെ എ താജുദ്ദീന്, അബ്ദുല് സലാം, കെ എം സിദ്ദീഖ് തുടങ്ങിയവര് സംസാരിച്ചു. ജാഥ ഈരാറ്റുപേട്ട, കാത്തിരപ്പള്ളി, ചങ്ങനാശ്ശേരി നഗരങ്ങളില് സന്ദേശം നല്കി കോട്ടയം പോലിസ് സ്റ്റേഷന് മൈതാനത്ത് സമാപിച്ചു.
RELATED STORIES
ഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMTഫാഷിസ്റ്റുകള് നിര്മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്...
22 May 2022 1:34 PM GMT3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT'വേട്ടപ്പട്ടികള് ചാടി വീഴും, ദുര്ബലരായ ആരും അതിന് ഇരയാവാം!'; ...
22 May 2022 10:35 AM GMTകേരളത്തിന്റേത് സില്വര് ലൈനല്ല, ഡാര്ക്ക് ലൈനാണ്: മേധാ പട്കര്
22 May 2022 10:01 AM GMT'മുസ്ലിം ആണെങ്കില് തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMT