Kottayam

കോട്ടയത്ത് കാണാതായ പഞ്ചായത്തംഗമായ യുവതിയെയും മക്കളെയും ലോഡ്ജില്‍നിന്നു കണ്ടെത്തി

കോട്ടയത്ത് കാണാതായ പഞ്ചായത്തംഗമായ യുവതിയെയും മക്കളെയും ലോഡ്ജില്‍നിന്നു കണ്ടെത്തി
X

കോട്ടയം: അതിരമ്പുഴയില്‍നിന്നു കാണാതായ പഞ്ചായത്തംഗമായ യുവതിയെയും രണ്ടു മക്കളെയും കണ്ടെത്തി. അതിരമ്പുഴ പഞ്ചായത്ത് 20ാം വാര്‍ഡ് അംഗം ഐസി സാജനെയും രണ്ടു പെണ്‍മക്കളെയുമാണ് എറണാകുളത്തെ ലോഡ്ജില്‍നിന്ന് കണ്ടെത്തിയത്. ഐസിയുടെ മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് ഏറ്റുമാനൂര്‍ പോലിസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ മുതലാണ് ഐസിയെയും മക്കളെയും കാണാതായത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലിസ് അന്വേഷണം.

കാണാതാകുന്നതിനു മുന്‍പ് ഐസി ഫെയ്‌സ്ബുക്കില്‍ ഭര്‍തൃവീട്ടുകാര്‍ക്കും പോലിസിനുമെതിരെ പോസ്റ്റിട്ടിരുന്നു. ഐസിയുടെ ഭര്‍ത്താവ് സാജന്‍ രണ്ടു വര്‍ഷം മുന്‍പു മരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവിന്റെ ബന്ധുക്കളില്‍നിന്നു സ്വത്ത് വീതം വച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ഐസി ഏറ്റുമാനൂര്‍ പോലിസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വത്ത് വിഹിതമായി 60 ലക്ഷം രൂപ ഐസിക്ക് നല്‍കാന്‍ പോലിസ് നിര്‍ദേശിച്ചു. ആദ്യഗഡുവായി 10 ലക്ഷം രൂപ നല്‍കുകയും ചെയ്തു. ബാക്കിയുള്ള 50 ലക്ഷം രൂപ നല്‍കാന്‍ വൈകിയതിനു പിന്നാലെയാണ് ഐസി ഭര്‍തൃവീട്ടുകാര്‍ക്കും പോലിസിനുമെതിരെ പോസ്റ്റിട്ടത്.




Next Story

RELATED STORIES

Share it