'യുഡിഎഫ് പരിപാടികള്‍ അറിയിക്കുന്നില്ല, സ്ഥിരമായി തഴയപ്പെടുന്നു'; അതൃപ്തി പ്രകടമാക്കി മാണി സി കാപ്പന്‍

കോട്ടയം: യുഡിഎഫില്‍ അവഗണന നേരിടുന്നുവെന്ന് പരസ്യമായി വ്യക്തമാക്കി മാണി സി കാപ്പന്‍ എംഎല്‍എ. യുഡിഎഫില്‍ സംഘാടനത്തിന്റെ കുറവുണ്. യുഡിഎഫിലെ പരിപാടികള്‍ പലതും തന്നെ അറിയിക്കുന്നില്ല. മുട്ടില്‍ മരം മുറി, മാടപ്പള്ളി എന്നിവിടങ്ങളില്‍ പോയ യുഡിഎഫ് സംഘത്തിലേക്ക് തന്നെ വിളിച്ചില്ല. പ്രതിപക്ഷ നേതാവിന് ഫോണില്‍ വിളിച്ച് വിവരം പറയാമായിരുന്നു. യുഡിഎഫ് വേദികളില്‍ സ്ഥിരമായി തഴയപ്പെടുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫിലെ പല കക്ഷികളും തൃപ്തരല്ല.
മുന്നണിയുമായി പ്രശ്‌നങ്ങളില്ല. ഒരു നേതാവിന് മാത്രമാണ് പ്രശ്‌നം. അത് വ്യക്തിപരമാണ്. എന്നാല്‍, ഒരുകാരണവശാലും മുന്നണി മാറി എല്‍ഡിഎഫിലേക്ക് പോവില്ല. യുഡിഎഫില്‍ ആരെയും എന്തും പറയാവുന്ന അവസ്ഥയാണുള്ളത്. യുഡിഎഫിലെ പരിപാടികള്‍ തന്നെ അറിയിക്കാത്തതില്‍ പരാതിയുണ്ട്. പ്രതിപക്ഷ നേതാവിനെ രേഖാമൂലം പരാതി അറിയിച്ചു. എന്നാല്‍ നടപടിയുണ്ടായില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കു ഉടന്‍ കത്തുനല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കെ സുധാകരന്‍ നന്നായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നും മാണി സി കാപ്പന്‍ കൂട്ടിച്ചേര്‍ത്തു.
മാണി സി കാപ്പന്‍ തന്നോട് പരാതി പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. പരാതിയുണ്ടെങ്കില്‍ അത് തന്നോട് നേരിട്ടോ അല്ലെങ്കില്‍ യുഡിഎഫ് കണ്‍വീനറെയോ അറിയിക്കണം. പൊതുവേദിയില്‍ പരസ്യപ്രതികരണം നടത്തുന്നത് അനൗചിത്യമാണ്. വ്യക്തിപരമായി അടുപ്പമുള്ളയാളാണ് മാണി സി കാപ്പന്‍. എന്ത് പരാതിയുണ്ടെങ്കിലും അത് പരിഹരിക്കും. ഘടകകക്ഷികളുടെ വലിപ്പ ചെറുപ്പം നോക്കിയല്ല പെരുമാറുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്ജീല് ഇമാം സ്പെഷ്യല് കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില് പ്രതിദിനം മൂന്ന് സര്വീസുകള് കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്...
27 May 2022 4:57 PM GMTഗ്യാന്വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില് ചങ്ങലയില്...
27 May 2022 3:33 PM GMT