Kottayam

കഞ്ചാവുമായി യുവാക്കള്‍ പോലിസ് പിടിയില്‍

തൃക്കൊടിത്താനം വില്ലേജില്‍ പീടികപ്പടി സ്വദേശി മനീഷ് (21), തൃക്കൊടിത്താനം വില്ലേജില്‍ കടമാഞ്ചിറ സ്വദേശി റിജോ (20) എന്നിവരാണ് പിടിയിലായത്.

കഞ്ചാവുമായി യുവാക്കള്‍ പോലിസ് പിടിയില്‍
X

കോട്ടയം: തൃക്കൊടിത്താനം കടമാഞ്ചിറ ഭാഗത്തുനിന്ന് 121 ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കളെ തൃക്കൊടിത്താനം പോലിസ് പിടികൂടി. തൃക്കൊടിത്താനം വില്ലേജില്‍ പീടികപ്പടി സ്വദേശി മനീഷ് (21), തൃക്കൊടിത്താനം വില്ലേജില്‍ കടമാഞ്ചിറ സ്വദേശി റിജോ (20) എന്നിവരാണ് പിടിയിലായത്.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഇവരില്‍നിന്നും കഞ്ചാവ് വിറ്റവകയിലെന്നു സംശയിക്കുന്ന 3,000 രൂപയും കണ്ടെടുത്തിട്ടുണ്ട്. തൃക്കൊടിത്താനം പോലിസ് സ്‌റ്റേഷനിലെ എസ്‌ഐ ലാല്‍ജി, എഎസ്‌ഐമാരായ പ്രസാദ്, നസീര്‍, സിപിഒ സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട്, ജെജെ ആക്ട് എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.

Next Story

RELATED STORIES

Share it