Kottayam

സോഷ്യല്‍ മീഡിയയില്‍ അയ്യങ്കാളിക്കെതിരേ അധിക്ഷേപം; യുവാവ് പിടിയില്‍

സോഷ്യല്‍ മീഡിയയില്‍ അയ്യങ്കാളിക്കെതിരേ അധിക്ഷേപം; യുവാവ് പിടിയില്‍
X

ചങ്ങനാശ്ശേരി: സോഷ്യല്‍ മീഡിയയിലൂടെ മഹാത്മ അയ്യങ്കാളിയെ അധിക്ഷേപിച്ചു കൊണ്ട് ഛായചിത്രം പ്രചരിപ്പിച്ചയാള്‍ പിടിയില്‍. അയ്യങ്കാളിയുടെ ഛായാചിത്രം വികൃതമായി ചിത്രീകരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുകൊണ്ട് ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത ചങ്ങനാശ്ശേരി ചാന്നാനിക്കാട് വില്ലനാണിയില്‍ അമല്‍ വി സുരേഷിനെ (19)യാണ് ചങ്ങനാശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 153 ഐപിസി, 120 (ഒ) കെപി ആക്ട് എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

Next Story

RELATED STORIES

Share it