Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 484 പേര്‍ക്ക് കൊവിഡ്

കോട്ടയം ജില്ലയില്‍ ഇന്ന് 484 പേര്‍ക്ക് കൊവിഡ്
X

കോട്ടയം: ജില്ലയില്‍ 484 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 483 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 12 ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. 351 പേര്‍ രോഗമുക്തരായി. 4,914 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 219 പുരുഷന്‍മാരും 208 സ്ത്രീകളും 57 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിന് മുകളിലുള്ള 92 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 4000 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 338498 പേര്‍ കൊവിഡ് ബാധിതരായി. 331178 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22321 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം 53

മീനച്ചില്‍ 39

വൈക്കം 16

പാലാ 15

പനച്ചിക്കാട്, മരങ്ങാട്ടുപിളളി 14

ചങ്ങനാശേരി 13

മുത്തോലി, രാമപുരം, ഭരണങ്ങാനം12

കരൂര്‍ 11

എലിക്കുളം, തലയോലപ്പറമ്പ് 10

അയര്‍ക്കുന്നം, വാകത്താനം 9

എരുമേലി, മുണ്ടക്കയം, വിജയപുരം, പൂഞ്ഞാര്‍, അതിരമ്പുഴ, അകലക്കുന്നം 8

കടുത്തുരുത്തി, മാടപ്പള്ളി, കുമരകം, മണിമല 7

കറുകച്ചാല്‍, ഉദയനാപുരം, ഏറ്റുമാനൂര്‍, കടനാട്, വാഴപ്പള്ളി 6

കാഞ്ഞിരപ്പള്ളി, തിടനാട്, കടപ്ലാമറ്റം, നെടുംകുന്നം, മറവന്തുരുത്ത്, അയ്മനം, മൂന്നിലവ്, നീണ്ടൂര്‍ 5

തൃക്കൊടിത്താനം, കുറവിലങ്ങാട്, ഉഴവൂര്‍, കൊഴുവനാല്‍, കുറിച്ചി, ഞീഴൂര്‍, ആര്‍പ്പൂക്കര, പാമ്പാടി, കിടങ്ങൂര്‍, കൂരോപ്പട, വാഴൂര്‍ 4

കാണക്കാരി, തലയാഴം, മണര്‍ക്കാട്,ചിറക്കടവ്, മാഞ്ഞൂര്‍, കോരുത്തോട്, പൂഞ്ഞാര്‍ തെക്കേക്കര 3

മുളക്കുളം, തിരുവാര്‍പ്പ്, പാറത്തോട്, കൂട്ടിക്കല്‍, വെച്ചൂര്‍, ഈരാറ്റുപേട്ട, ടിവി പുരം, മേലുകാവ് 2

പുതുപ്പള്ളി, വെളിയന്നൂര്‍, തലപ്പലം, ചെമ്പ്, വെള്ളൂര്‍, തീക്കോയി, പള്ളിക്കത്തോട്, തലനാട് 1

Next Story

RELATED STORIES

Share it