Kottayam

കോട്ടയത്ത് പുതിയ അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍; മൂന്നെണ്ണം ഒഴിവാക്കി

കോട്ടയത്ത് പുതിയ അഞ്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍; മൂന്നെണ്ണം ഒഴിവാക്കി
X

കോട്ടയം: ജില്ലയില്‍ നാല് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അഞ്ചു വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവിട്ടു. വൈക്കം മുനിസിപ്പാലിറ്റിയിലെ 13ാം വാര്‍ഡ്, കുമരകം ഗ്രാമപഞ്ചായത്തിലെ 10, 11 വാര്‍ഡുകള്‍, മറവന്തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡ് , കുറിച്ചി ഗ്രാമപഞ്ചായത്തിലെ 20ാം വാര്‍ഡ് എന്നിവിടങ്ങളിലാണ് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ പുതിയതായി ഏര്‍പ്പെടുത്തിയത്. ഇതോടെ വൈക്കം മുനിസിപ്പാലിറ്റിയിലും കുമരകം ഗ്രാമപഞ്ചായത്തിലും നാലു വീതം കണ്ടെയ്ന്‍മെന്റ് സോണുകളായി.

കടുത്തുരുത്തി ഗ്രാമപ്പഞ്ചായത്തിലെ 16ാം വാര്‍ഡ്, പള്ളിക്കത്തോട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡ്, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 35ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇപ്പോള്‍ ജില്ലയില്‍ 18 തദ്ദേശഭരണ സ്ഥാപനങ്ങളിലെ 41 വാര്‍ഡുകളിലാണ് പ്രത്യേക നിയന്ത്രണങ്ങളുള്ളത്.

പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

=========

ചങ്ങനാശേരി 24, 31, 33, 34

ഏറ്റുമാനൂര്‍ 4

കോട്ടയം 24, 39 , 46

വൈക്കം 13, 21, 24, 25

ഗ്രാമപഞ്ചായത്തുകള്‍

==========

പാറത്തോട് 7, 8, 9, 16

അയ്മനം 6, 14

ഉദയനാപുരം 16

തലയോലപ്പറമ്പ് 4

കുമരകം 4, 12, 10, 11

ടിവിപുരം10

വെച്ചൂര്‍ 1,3, 4

മറവന്തുരുത്ത് 1, 11, 12

കാഞ്ഞിരപ്പള്ളി 18

വാഴപ്പള്ളി 20

പായിപ്പാട് 7, 8, 9, 10, 11

തലയാഴം 1

തിരുവാര്‍പ്പ് 11

Next Story

RELATED STORIES

Share it