Kottayam

കോട്ടയം ജില്ലയില്‍ ഇന്ന് 682 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.21 ശതമാനം

കോട്ടയം ജില്ലയില്‍ ഇന്ന് 682 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 10.21 ശതമാനം
X

കോട്ടയം: ജില്ലയില്‍ 682 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 673 സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. പുതുതായി 6,674 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.21 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 309 പുരുഷന്‍മാരും 397 സ്ത്രീകളും 76 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 44 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 680 പേര്‍ രോഗമുക്തരായി. 4811 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 203666 പേര്‍ കൊവിഡ് ബാധിതരായി. 196990 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 22106 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം 75

പനച്ചിക്കാട് 57

തിടനാട് 25

പൂഞ്ഞാര്‍ 23

കൂരോപ്പട 21

പായിപ്പാട് 19

അയര്‍ക്കുന്നം, കുമരകം 18

വാകത്താനം, ചങ്ങനാശേരി, കങ്ങഴ, അയ്മനം16

ഏറ്റുമാനൂര്‍, മരങ്ങാട്ടുപിള്ളി 15

മുണ്ടക്കയം, തൃക്കൊടിത്താനം, നെടുംകുന്നം, അതിരമ്പുഴ 14

കടനാട് 13

പാറത്തോട് 12

കാഞ്ഞിരപ്പള്ളി, കറുകച്ചാല്‍, മുളക്കുളം10

എരുമേലി, കടുത്തുരുത്തി, ഉദയനാപുരം, വിജയപുരം, ഈരാറ്റുപേട്ട, തലയോലപ്പറമ്പ് 9

പാലാ 8

ചിറക്കടവ്, അകലക്കുന്നം, മറവന്തുരുത്ത് 7

വാഴപ്പള്ളി, കുറിച്ചി, ആര്‍പ്പൂക്കര, കരൂര്‍, കടപ്ലാമറ്റം, പള്ളിക്കത്തോട് 6

കുറവിലങ്ങാട്, ഉഴവൂര്‍, ഭരണങ്ങാനം, ചെമ്പ് 5

മുത്തോലി, തിരുവാര്‍പ്പ്, കല്ലറ, മീനടം, കിടങ്ങൂര്‍, മാടപ്പള്ളി, വാഴൂര്‍, രാമപുരം, എലിക്കുളം, പുതുപ്പള്ളി, പാമ്പാടി, മണര്‍കാട് 4

തലപ്പലം, വെച്ചൂര്‍, കൊഴുവനാല്‍, വൈക്കം, കൂട്ടിക്കല്‍, വെള്ളാവൂര്‍, മാഞ്ഞൂര്‍ 3

വെള്ളൂര്‍, വെളിയന്നൂര്‍, ടി.വിപുരം, നീണ്ടൂര്‍ 2

കോരുത്തോട്, ഞീഴൂര്‍, മേലുകാവ്, കാണക്കാരി, പൂഞ്ഞാര്‍ തെക്കേക്കര 1

Next Story

RELATED STORIES

Share it