Kollam

കൊല്ലത്ത് പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍

കൊല്ലത്ത് പോക്‌സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍
X

കൊല്ലം: പോക്‌സോ കേസിലെ പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചല്‍ സ്വദേശി മണിരാജനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയാണ് ഇയാള്‍. ഇന്ന് രാവിലെയാണ് സംഭവം. കിളിമാനൂര്‍ അടയം വെയ്റ്റിങ് ഷെഡ്ഡിന് സമീപം മറ്റൊരു ഷെഡ്ഡിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

രാവിലെ ജോലിക്ക് പോയവരാണ് സംഭവം കണ്ടത്. ഇവര്‍ വിവരം പോലിസില്‍ അറിയിച്ചു. ആറ് മാസം മുമ്പ് എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായിരുന്ന മണിരാജന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. പുറത്തിറങ്ങിയ ഇയാള്‍ വീട്ടിലേക്ക് എത്തിയിരുന്നില്ല. കേസുമായി ബന്ധപ്പെട്ട വിചാരണ നടക്കുന്നതിനിടെയാണ് ആത്മഹത്യ. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

Next Story

RELATED STORIES

Share it