Kollam

ഭാരതത്തിന്റെ പൈതൃക മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുക: അബ്ദുശ്ശുക്കൂര്‍ ഖാസിമി

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുന്ദര പാരമ്പര്യം കൈമുതലുള്ള രാജ്യമാണ് ഇന്ത്യ. ആ പാരമ്പര്യം തകര്‍ന്ന് കൊണ്ടിരിക്കുന്ന ഇക്കാലത്ത് അത് കാത്ത് സൂക്ഷിക്കല്‍ അനിവാര്യമാണെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുശ്ശക്കൂര്‍ ഖാസിമി പ്രസ്താവിച്ചു.

ഭാരതത്തിന്റെ പൈതൃക മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുക: അബ്ദുശ്ശുക്കൂര്‍ ഖാസിമി
X

കൊല്ലം: സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുന്ദര പാരമ്പര്യം കൈമുതലുള്ള രാജ്യമാണ് ഇന്ത്യ. ആ പാരമ്പര്യം തകര്‍ന്ന് കൊണ്ടിരിക്കുന്ന ഇക്കാലത്ത് അത് കാത്ത് സൂക്ഷിക്കല്‍ അനിവാര്യമാണെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് സ്‌റ്റേറ്റ് വൈസ് പ്രസിഡന്റ് അബ്ദുശ്ശക്കൂര്‍ ഖാസിമി പ്രസ്താവിച്ചു. ദാറുല്‍ ഉലൂം അല്‍ ഇസ്ലാമിയ്യ ഓച്ചിറയിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ദാറുല്‍ ഉലൂമിലെ ഉസ്താദ് നൂഹ് മൗലവി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പരിപാടിയില്‍ ആഷിഖ് ചാരുംമൂട് അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സഫ്‌വാന്‍ ഖുര്‍ആന്‍ പാരായണവും മുസ്സമ്മില്‍ സ്വാഗത ഭാഷണവും ജഅഫര്‍, അല്‍ത്വാഫ് ടീം ദേശസ്‌നേഹ ഗാനാലാപനവും നടത്തി.

Next Story

RELATED STORIES

Share it