ആസാമിലെ പൗരത്വ നിഷേധം: കേന്ദ്രസർക്കാരിന്റെ തീരുമാനം അപലപനീയമെന്ന് ജംഇയ്യത് ഉലമാ ഏ ഹിന്ദ്
Sudheer H2019-02-11T20:13:09+05:30
കൊല്ലം: ആസാമിലെ ലക്ഷക്കണക്കിന് ആളുകൾക്ക് പൗരത്വം നിഷേധിച്ച് നാടുകടത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അപലപനീയവും നീതി നിഷേധവുമാണെന്ന് ജംഇയ്യത് ഉലമാ ഏ ഹിന്ദ് കൊല്ലം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. മുസ്ലിംകളോടുള്ള ഇത്തരം വിവേചനങ്ങൾക്കെതിരെ ജംഇയ്യത് കേന്ദ്ര നേതൃത്വം നിയമനടപടികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജില്ലാ പ്രസിഡന്റ് അബ്ദുൽ വഹാബ് ഹസ്രത്തിന്റെ അദ്ധ്യക്ഷത വഹിച്ചു. ചിന്നക്കട കമലാ സുരയ്യ മസ്ജിദിൽ കൂടിയ യോഗത്തിൽ ഇല്ല്യാസ് ഹാദി, സത്താർ നജ്മി, ഖമറുദ്ദീൻ കൗസരി, ഹസൻ മൗലവി, അനസ് ഹസനി, ഷിബിലി മൗലവി ,ഷിഹാബ് ഖാസിമി, അഫ്സൽ ഖാസിമി തുടങ്ങിയവർ സംസാരിച്ചു.