Kasaragod

സ്‌കൂളിന് മുകളിലേക്ക് മരംവീണ് ക്ലാസ്മുറിയും സ്റ്റാഫ് റൂമും തകര്‍ന്നു

വെള്ളിയാഴ്ച ഉച്ചയോടെയാണ് രാവണീശ്വരം ഗവ. ഹൈസ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് ശക്തമായ കാറ്റില്‍ വലിയ കാറ്റാടിമരം കടപുഴകിവീണത്.

സ്‌കൂളിന് മുകളിലേക്ക് മരംവീണ് ക്ലാസ്മുറിയും സ്റ്റാഫ് റൂമും തകര്‍ന്നു
X

കാഞ്ഞങ്ങാട്: സ്‌കൂളിന് മുകളിലേക്ക് മരംവീണ് ക്ലാസ്മുറിയും സ്റ്റാഫ് റൂമും തകര്‍ന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് രാവണീശ്വരം ഗവ. ഹൈസ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് ശക്തമായ കാറ്റില്‍ വലിയ കാറ്റാടിമരം കടപുഴകിവീണത്. കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വെള്ളിയാഴ്ച സ്‌കൂളുകള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചതിനാലാണ് വന്‍ ദുരന്തമൊഴിവായത്. അതുകൊണ്ടുതന്നെ അവധി പ്രഖ്യാപിച്ച കലക്ടര്‍ക്ക് നാട്ടുകാരും രക്ഷകര്‍ത്താക്കളും നന്ദി അറിയിച്ചു.

സ്റ്റാഫ് റൂമും വിദ്യാഭ്യാസ ആരംഭത്തില്‍ പൂര്‍വവിദ്യാര്‍ഥികളുടെ സഹകരണത്തോടെ നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമുമാണ് മരംവീണ് തകര്‍ന്നത്. ഉച്ചവരെ സ്‌കൂളില്‍ പ്രധാന അധ്യാപികയുണ്ടായിരുന്നു. അവര്‍ പോയ ശേഷമാണ് അപകടമുണ്ടാവുന്നത്.

Next Story

RELATED STORIES

Share it