എസ്ഡിപിഐ കബഡി ടൂര്‍ണ്ണമന്റ്; ഇന്ദിര യൂത്ത് ക്ലബ് ചാംപ്യന്മാര്‍
വൈകിട്ട് നടന്ന ചടങ്ങില്‍ എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മഞ്ജുഷ മാവിലാടം ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.

നീലേശ്വരം: എസ്ഡിപിഐ നീലേശ്വരം മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തൈക്കടപ്പുറം റഫീഖ് പറമ്പത്ത് നഗറില്‍ സംഘടിപ്പിച്ച കണ്ണൂര്‍- കാസര്‍ഗോഡ് ജില്ലാ തല കബഡി ടൂര്‍ണ്ണമെന്റില്‍ അച്ചാംതുരുത്തി ഇന്ദിര യൂത്ത് ക്ലബ് ജേതാക്കളായി. വാശിയേറിയ പോരാട്ടത്തില്‍ മധൂര്‍ സംഘശക്തി ക്ലബിനെ മലര്‍ത്തിയടിച്ചാണ് ഇന്ദിര യൂത്ത് വിജയക്കൊടി പാറിച്ചത്.
വൈകിട്ട് നടന്ന ചടങ്ങില്‍ എസ്ഡിപിഐ സംസ്ഥാന സമിതി അംഗം മഞ്ജുഷ മാവിലാടം ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. കബഡി താരവും മുന്‍ വയനാട് ജില്ല ക്യാപ്റ്റനുമായിരുന്ന നീലേശ്വരം പുറത്തേക്കൈ സ്വദേശി മാക്കനായി രാജുവിനെ എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പാക്യാര പൊന്നാടയണിയിച്ച് ആദരിച്ചു. നിര്‍ധന കുടുംബത്തിലെ കുട്ടിയുടെ ചികിത്സയ്ക്കായി സ്വരൂപിച്ച സഹായധനം മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് മാവിലാടം കൈമാറി.മണ്ഡലം കമ്മിറ്റി നേതാക്കളായ ലിയാക്കത്തലി, സിഎച്ച് മൊയ്തു, ഇ മൂസ, സബീല്‍ മീനപ്പീസ്, സിഎച്ച് ഹനീഫ്, എംവി ഷൗക്കത്തലി, എഎം ഷഫീര്‍, നീലേശ്വരം കള്‍ച്ചറല്‍ സൊസൈറ്റി പ്രതിനിധികളായ ഇകെ അബ്ദുല്‍ റഹ്‌മാന്‍, മുത്തലിബ്, ഹാരിസ് കമ്മാടം തുടങ്ങിയവര്‍ ആശംസകളറിയിച്ചു.
തൈക്കടപ്പുറം തീരദേശ മേഖലയില്‍ ആദ്യമായി സംഘടിപ്പിക്കപ്പെട്ട കബഡി ടൂര്‍ണ്ണമന്റ് സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. കബഡിയുടെ ജനകീയത വര്‍ദ്ധിപ്പിക്കാന്‍ ടൂര്‍ണ്ണമെന്റിനു സാധിച്ചുവെന്ന് കബഡി അസോസിയേഷന്‍ പ്രതിനിധികളും അഭിപ്രായപ്പെട്ടു.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMT