പോക്‌സോ കേസ് പ്രതി കടലില്‍ ചാടി; പ്രതിക്കായി തിരച്ചില്‍ തുടരുന്നു
മധൂര്‍ പഞ്ചായത്തിലെ കാളിയങ്ങാട് സ്വദേശി മഹേഷ് ആണ് കടലില്‍ ചാടിയത്.

കാസര്‍ഗോഡ്: തെളിവെടുപ്പിനായി കൊണ്ട് വന്നപ്പോള്‍ കടലില്‍ ചാടിയ പോക്‌സോ കേസ് പ്രതിക്കായുള്ള തിരച്ചില്‍ തുടരുന്നു. മധൂര്‍ പഞ്ചായത്തിലെ കാളിയങ്ങാട് സ്വദേശി മഹേഷ് ആണ് കടലില്‍ ചാടിയത്. അയല്‍വാസിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിനാണ് കഴിഞ്ഞ ദിവസം ഇയാള്‍ അറസ്റ്റിലായത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോള്‍ നെല്ലിക്കുന്ന് ഹാര്‍ബറിനടുത്തുള്ള പുലിമുട്ടില്‍ ഒളിപ്പിച്ചു വെച്ചതായി ഇയാള്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ തെളിവെടുപ്പിനായി ഹാര്‍ബറിലെത്തിച്ചപ്പോഴാണ് ഇയാള്‍ പോലിസിന്റെ കണ്ണുവെട്ടിച്ച് കടലില്‍ ചാടിയത്. അതിനിടെ പ്രതി ഒളിപ്പിച്ച ഫോണ്‍ കല്ലിനിടയില്‍ നിന്നും കണ്ടെത്തി.
കൈവിലങ്ങുകളോടെയാണ് ഇയാള്‍ കടലില്‍ ചാടിയത്. മത്സ്യതൊഴിലാളികളുടെയും സഹായത്തോടെ നെല്ലിക്കുന്നിലും കീഴൂരിലും കാസര്‍കോഡ് പോലിസും മേല്‍പറമ്പ് പോലിസും സംയുക്തമായി തിരച്ചില്‍ നടത്തുന്നുണ്ട്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ രക്ഷിക്കാന്‍ കടലിലേക്ക് ചാടിയ എസ്ഐക്കും കോണ്‍സ്റ്റബിളിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
RELATED STORIES
ഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMTകാവേരി പ്രശ്നം; കര്ണാടക ബന്ദിനെ തുടര്ന്ന് റദ്ദാക്കിയത് 44...
29 Sep 2023 8:48 AM GMTതമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMT