കാംപസ് ഫ്രണ്ട് 'ഗാര്‍ഡിയന്‍' സ്‌കൂള്‍ കിറ്റ് വിതരണം ജില്ലാതല ഉദ്ഘാടനം
ജിഎഫ്എല്‍പി സ്‌കൂള്‍ ആരിക്കാടിയില്‍ നടന്ന പരിപാടിയില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പഠനോപകരണം ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോട് പ്രധാന അധ്യാപിക പുഷ്പലതയ്ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

X
SRF21 Oct 2020 3:46 PM GMT
കാസര്‍ഗോഡ്: കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഗാര്‍ഡിയന്‍ 'let them learn' സ്‌കൂള്‍ കിറ്റ് വിതരണ കാംപയിനിന്റെ ജില്ലാ തല ഉദ്ഘാടനം നടത്തി. ജിഎഫ്എല്‍പി സ്‌കൂള്‍ ആരിക്കാടിയില്‍ നടന്ന പരിപാടിയില്‍ സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പഠനോപകരണം ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോട് പ്രധാന അധ്യാപിക പുഷ്പലതയ്ക്ക് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
കാംപസ് ഫ്രണ്ട് ജില്ലാ വൈസ് പ്രസിഡന്റ് ഷാനിഫ് മൊഗ്രാല്‍, ഇസ്ഹാഖ് അഹമ്മദ്, എസ്ഡിപിഐ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് സറഫറാസ് കുമ്പള, ആരിക്കാടി ബ്രാഞ്ച് പ്രസിഡന്റ് അലി ശഹാമ, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, അധ്യാപകരായ അനില്‍, ഫാത്തിമാ മഹ്‌റൂഫ സംബന്ധിച്ചു.
Next Story