Kannur

ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്ന ഭാര്യയ്ക്ക് ജീവപര്യന്തം

തളിപ്പറമ്പ് അഡി. സെഷന്‍സ് കോടതിയുടെതാണ് വിധി

ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്ന ഭാര്യയ്ക്ക് ജീവപര്യന്തം
X

തളിപ്പറമ്പ്: കണ്ണൂരില്‍ ഭര്‍ത്താവിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ച് കോടതി. വയക്കര മുളപ്രയിലെ ചാക്കോച്ചനെന്ന കുഞ്ഞിമോനെ(60)തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപ പിഴക്കും തളിപ്പറമ്പ് അഡി. സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. കേസില്‍ പ്രതി കുറ്റക്കാരിയാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.

2013 ജൂലായ് ആറിന് പുലര്‍ച്ചെയാണ് റോഡില്‍ ചാക്കോച്ചന്റെ മൃതദേഹം കണ്ടത്. വീട്ടില്‍വെച്ച് ചാക്കോച്ചനെ കൊലപ്പെടുത്തിയ പ്രതി 30 മീറ്ററോളം അകലെയുള്ള റോഡിലാണ് മൃതദേഹം കൊണ്ടിട്ടത്. പയ്യന്നൂരിലെ മെഡിക്കല്‍ സ്റ്റോറില്‍ സെയില്‍സ്മാനായിരുന്നു ചാക്കോച്ചന്‍. അതേസമയം, താന്‍ രോഗിയാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു റോസമ്മ കോടതിയില്‍ പറഞ്ഞിരുന്നത്. കുടുംബവഴക്കിനെത്തുടര്‍ന്ന് റോസമ്മ ചാക്കോച്ചനെ കൊലപ്പെടുത്തി മൃതദേഹം റോഡില്‍ ഉപേക്ഷിച്ചെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പെരിങ്ങോം പോലിസാണ് കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്.

Next Story

RELATED STORIES

Share it