Kannur

കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു

ചെങ്കല്‍ തൊഴിലാളികളാണ് മരിച്ചത്

കണ്ണൂരില്‍ ഇടിമിന്നലേറ്റ് രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു
X

കണ്ണൂര്‍: ശ്രീകണ്ഠാപുരം കാക്കണ്ണംപാറയില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു. ചെങ്കല്‍ തൊഴിലാളികളായ അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. മൂന്നുപേര്‍ക്കാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റ ഉടനെ നാട്ടുകാരും മറ്റ് തൊഴിലാളികളും ചേര്‍ന്ന് ഇവരെ ശ്രീകണ്ഠാപുരത്തെ ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ടുപേര്‍ മരിച്ചത്. പരുക്കേറ്റയാള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it