Kannur

മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മ്മടം തുരുത്ത് ടൂറിസം വികസനത്തിന് രൂപരേഖ

ധര്‍മ്മടം ബീച്ചിനെ മുഴപ്പിലങ്ങാട് ബീച്ചുമായി ബന്ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്

മുഴപ്പിലങ്ങാട് ബീച്ച്, ധര്‍മ്മടം തുരുത്ത് ടൂറിസം വികസനത്തിന് രൂപരേഖ
X

തിരുവനന്തപുരം: മുഴപ്പിലങ്ങാട് ബീച്ചും ധര്‍മ്മടം തുരുത്തുമായി ബന്ധപ്പെട്ട ടൂറിസം വികസന രൂപരേഖ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ അവതരിപ്പിച്ചു. കണ്ണൂര്‍ ജില്ലയുടെ ടൂറിസം വികസനത്തിന് കുതിപ്പേകുന്നതാവും പദ്ധതി. ഇതിന്റെ ഭാഗമായി രണ്ടു കിലോമീറ്റര്‍ ദൂരത്തില്‍ സന്ദര്‍ശകര്‍ക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങള്‍ ഒരുക്കും. ധര്‍മ്മടം ബീച്ചിനെ മുഴപ്പിലങ്ങാട് ബീച്ചുമായി ബന്ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്. പദ്ധതിയുടെ വിശദമായ രൂപരേഖ നാലു മാസത്തിനകം തയ്യാറാക്കും. യോഗത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ ബാലകിരണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



Next Story

RELATED STORIES

Share it