Kannur

അരക്കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കക്കാട് പാലക്കാട് സ്വാമി മഠം കക്കാടന്‍ ഹൗസില്‍ സുനില്‍ മകന്‍ സബിന്‍ (22 )നെയാണ് അരക്കിലോ കഞ്ചാവ് സഹിതം കക്കാട് പിടികൂടിയത്. നാലു ഗ്രാം ഹാഷിഷ് ഓയിലുമായി തോട്ടട ജിഫ്റ്റി വില്ലയില്‍ രാജു ജോര്‍ജ്ജ് മകന്‍ ജിതിന്‍ ജോര്‍ജ് (21)നെ തോട്ടട ഐടിഐക്ക് സമീപമാണ് പിടികൂടിയത്.

അരക്കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
X

കണ്ണൂര്‍: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി കെ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അരക്കിലോ കഞ്ചാവും നാല് ഗ്രാം ഹാഷിഷ് ഓയിലുമായി കക്കാട് തോട്ടട എന്നീ പ്രദേശങ്ങളിലെ യുവാക്കളെ പിടികൂടി. കണ്ണൂര്‍ ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കക്കാട് പാലക്കാട് സ്വാമി മഠം കക്കാടന്‍ ഹൗസില്‍ സുനില്‍ മകന്‍ സബിന്‍ (22 )നെയാണ് അരക്കിലോ കഞ്ചാവ് സഹിതം കക്കാട് പിടികൂടിയത്. നാലു ഗ്രാം ഹാഷിഷ് ഓയിലുമായി തോട്ടട ജിഫ്റ്റി വില്ലയില്‍ രാജു ജോര്‍ജ്ജ് മകന്‍ ജിതിന്‍ ജോര്‍ജ് (21)നെ തോട്ടട ഐടിഐക്ക് സമീപമാണ് പിടികൂടിയത്. ഇരുപത്തിയഞ്ച് ഗ്രാം കഞ്ചാവ് കൈവശം വച്ച് വില്‍പ്പനയ്ക്കായി കൊണ്ടുവരവെയാണ് തോട്ടട ദിനേശ് മുക്കിലെ അജ്‌നാസ് കോട്ടേഴ്‌സില്‍ നൗഷാദ് മകന്‍ നഹാസ് (22) നെ എക്‌സൈസ് സംഘം പിടികൂടിയത്. സബിന്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്.

പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് തൂണോളി, എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം പി ജലീഷ്, ഉത്തരമേഖല ജോയന്റ് എക്‌സൈസ് കമ്മീഷണര്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം കെ ബിനീഷ്, എക്‌സൈസ് നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫിസര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പി എം കെ സജിത്ത്, വി പി ശ്രീകുമാര്‍, പി ടിശരത്ത്, കെ പങ്കജാക്ഷന്‍, പി സുചിത്ര, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ കെ ഇസ്മയില്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന നടക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വിനോദ് ബി നായര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it