കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി

കണ്ണൂര്‍: കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടികളുമായി മോട്ടോര്‍വാഹന വകുപ്പ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ യാത്രക്കാരെ കുത്തിനിറച്ച് കൊണ്ട് പോവുന്ന ബസ്സുകള്‍ക്കും കാബിന്‍ വേര്‍തിരിക്കാത്ത വാഹനങ്ങള്‍ക്കുമെതിരേ ശക്തമായ പരിശോധനയും നിയമനടപടികളും സ്വീകരിക്കുമെന്ന് കണ്ണൂര്‍ ആര്‍ടിഒ ഇ എസ് ഉണ്ണിക്കൃഷ്ണന്‍ അറിയിച്ചു. കൊവിഡ് 19 രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി.
ഓട്ടോറിക്ഷ, മോട്ടോര്‍ കാബ്, കോണ്‍ട്രാക്റ്റ് ക്യാരേജ് തുടങ്ങിയ ടൂറിസ്റ്റ് വാഹനങ്ങള്‍, ബസ്സുകള്‍ എന്നിവയില്‍ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി അക്രലിക് ഷീറ്റ് ഉപയോഗിച്ച് ഡ്രൈവര്‍ കാബിന്‍ വേര്‍തിരിക്കുന്നതിനും കണ്ടക്ടര്‍മാര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ നിര്‍ബന്ധമാക്കുന്നതിനും മോട്ടോര്‍വാഹന വകുപ്പ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ഓരോ യാത്രയ്ക്കു ശേഷവും അണുനശീകരണം നടത്താനും യാത്രയില്‍ സാമൂഹിക അകലം പാലിക്കാനും നിര്‍ദേശമുണ്ട്. ജില്ലയില്‍ പകുതിയോളം വാഹനങ്ങളിലാണ് ഇതിനോടകം കാബിന്‍ തിരിച്ചിട്ടുള്ളത്. ഇത്തരത്തില്‍ കാബിന്‍ തിരിക്കാത്തവര്‍ എത്രയും പെട്ടെന്ന് അത് നടത്തേണ്ടതാണെന്നും ആര്‍ ടി ഒ അറിയിച്ചു.
Strict action against vehicles violating Covid instructions
RELATED STORIES
ബിജെപി എംപിയുടെ 'തീവ്രവാദി' അധിക്ഷേപം; നടപടിയില്ലെങ്കില്...
22 Sep 2023 2:59 PM GMTജനതാദള് (എസ്) എന്ഡിഎയില് ചേര്ന്നു; തീരുമാനം കേരള ഘടകം തള്ളി
22 Sep 2023 2:04 PM GMTഏഷ്യന് ഗെയിംസ്: അരുണാചല് താരങ്ങള്ക്ക് ചൈനയുടെ വിലക്ക്
22 Sep 2023 11:13 AM GMTഎസി മൊയ്തീന്റെ പേര് പറഞ്ഞില്ലെങ്കില് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി;...
22 Sep 2023 10:56 AM GMT'മുല്ലാ തീവ്രവാദി, സുന്നത്ത് ചെയ്തവന്...'; ബിഎസ് പി എംപിക്കെതിരേ വിഷം ...
22 Sep 2023 10:29 AM GMTആരോഗ്യമന്ത്രിക്കെതിരെ അധിക്ഷേപവുമായി കെ എം ഷാജി
22 Sep 2023 8:52 AM GMT