കണ്ണൂരിലെ പോലിസ് അതിക്രമം കുറ്റവാളിയോടുള്ള കൂറ് തെളിയിക്കുന്നത്: പോപുലര്‍ ഫ്രണ്ട്

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനും അധ്യാപകനുമായ പത്മരാജന്റെ പീഡനത്തിനിരയായ പാലത്തായി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ നീതിക്കുവേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികളെ അതിക്രൂരമായി മര്‍ദ്ദിച്ച പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്നു പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാകമ്മിറ്റി. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതലേ പോലിസ് സ്വീകരിച്ചത്. പ്രധാന പ്രതിയായ പത്മരാജനെ അറസ്റ്റ് ചെയ്യാന്‍ വൈകിയത് ഉള്‍പ്പടെയുള്ള നടപടികള്‍ കേവല വീഴ്ചയല്ല. ആഭ്യന്തര വകുപ്പിന്റെ ഇടപെടലിന്റെ കൂടി ഫലമാണെന്ന ആക്ഷേപത്തെ ശരിവയ്ക്കുന്നതാണ് കേസിന്റെ നാള്‍വഴികള്‍. പ്രധാനപ്രതിയെ അറസ്റ്റ് ചെയ്ത് മൂന്നുമാസം ആയിട്ടും കുറ്റപത്രം പോലും സമര്‍പ്പിക്കാത്തത് ആര്‍എസ്എസും ആഭ്യന്തരവകുപ്പും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മാത്രമല്ല, പീഡനത്തിന് സൗകര്യം ചെയ്തവനും പ്രതിക്ക് ഒളിവില്‍ താമസിക്കാന്‍ സൗകര്യം ചെയ്തവരുമൊക്കെ ആരെന്ന് വ്യക്തമായിട്ടും അവരെ പിടികൂടാണോ നടപടി സ്വീകരിക്കാനോ പോലിസ് തയ്യാറായിട്ടില്ല. ഈ ആനാസ്ഥക്കെതിരേ ജനാധിപത്യപരമായ പല പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം വനിതാ ആക്ടിവിസ്റ്റുകള്‍ നടത്തിയ നിരാഹാര സമരം ഉല്‍പ്പടെയുള്ളവ അതില്‍ പ്രധാനപ്പെട്ടവയാണ്. അവയോട് പുറം തിരിഞ്ഞ് നില്‍ക്കുന്ന പോലിസ് നടപടക്കെതിരായ പ്രതിഷേധം തന്നെയാണ് ഇന്നലെ കാംപസ് ഫ്രണ്ട് സമരത്തിലും കണ്ടത്. വിശ്വാസപരമായ അധിക്ഷേപം ഉള്‍പ്പടെയുള്ളവയും അസഭ്യവര്‍ഷവും പോലിസ് നടത്തിയെന്നാണ് മനസ്സിലാവുന്നത്. പല വിദ്യാര്‍ഥികളെയും പോലിസ് തല്ലിച്ചതച്ചതിന്റെ ദൃശ്യങ്ങളും കണ്ടു. ഇത് ഗൗരവതരമാണ്. നീതിക്ക് വേണ്ടിയുള്ള ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന പോലിസ് ഭീകരതക്കെതിരേ കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
Police violence in Kannur proves allegiance to culprit: Popular Front
RELATED STORIES
കൊല്ലം മേയറുടെ ഓഫിസ് മുറിയില്‍ തീപ്പിടിത്തം
20 Aug 2022 2:49 AM GMTമട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി
20 Aug 2022 2:24 AM GMTപാര്‍ലമെന്റ് വായനശാല പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നു
20 Aug 2022 2:02 AM GMTരാജീവ് ഗാന്ധി ജന്മവാര്‍ഷികം ഇന്ന്; വിപുലമായ ആഘോഷങ്ങളൊരുക്കി...
20 Aug 2022 1:36 AM GMTഅട്ടപ്പാടി മധു വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍...
20 Aug 2022 1:20 AM GMTരാജസ്ഥാനില്‍ ട്രാക്ടര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് മരണം; 25...
20 Aug 2022 12:59 AM GMT