Kannur

അശരണര്‍ക്ക് കൈത്താങ്ങുമായി ഒരുമ ചാരിറ്റി പ്രവര്‍ത്തകര്‍

സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയവരുടെയും മാരക രോഗങ്ങളാല്‍ കനിവ് തേടുന്നവരുടെയും ആശ്രയ കേന്ദ്രമായ എളയാവൂര്‍ സിഎച്ച് സെന്ററിന്റെ സാന്ത്വന കേന്ദ്രത്തില്‍ അധിവസിക്കുന്ന അന്തേവാസികള്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി പള്ളിപ്രം 'ഒരുമ' ചാരിറ്റി എന്ന സാമൂഹ്യ സംഘടന പ്രവര്‍ത്തകന്മാര്‍ ഒത്തുചേര്‍ന്നു.

അശരണര്‍ക്ക് കൈത്താങ്ങുമായി ഒരുമ ചാരിറ്റി പ്രവര്‍ത്തകര്‍
X

എളയാവൂര്‍: സമൂഹത്തില്‍ ഒറ്റപ്പെട്ടു പോയവരുടെയും മാരക രോഗങ്ങളാല്‍ കനിവ് തേടുന്നവരുടെയും ആശ്രയ കേന്ദ്രമായ എളയാവൂര്‍ സിഎച്ച് സെന്ററിന്റെ സാന്ത്വന കേന്ദ്രത്തില്‍ അധിവസിക്കുന്ന അന്തേവാസികള്‍ക്ക് കാരുണ്യത്തിന്റെ കൈത്താങ്ങുമായി പള്ളിപ്രം 'ഒരുമ' ചാരിറ്റി എന്ന സാമൂഹ്യ സംഘടന പ്രവര്‍ത്തകന്മാര്‍ ഒത്തുചേര്‍ന്നു.

അന്തേവാസികള്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കളുമായി എത്തിയ ഒരുമ ചാരിറ്റി പ്രവര്‍ത്തകരെ സിഎച്ച് സെന്റര്‍ ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്നു നടന്ന കാരുണ്യ സംഗമത്തില്‍ ഡിസിസി ജനറല്‍ സിക്രട്ടറി സുരേഷ് ബാബു എളയാവൂര്‍, ഉമ്മര്‍ പുറത്തീല്‍, ഒരുമ ചാരിറ്റി പ്രസിഡണ്ട് സി കെ മഹമൂദ്, ജനറല്‍ സിക്രട്ടറി കാസിം പി കെ, സി എച്ച് സെന്റര്‍ ചെയര്‍മാന്‍ മുഹമ്മദ് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി കെ എം ഷംസുദ്ദീന്‍, ട്രഷറര്‍ എന്‍ കെ മഹമൂദ്, ആര്‍ എം ഷബീര്‍, ചന്ദ്രന്‍ എളയാവൂര്‍, വി പി മൊയ്തീന്‍ കുട്ടി, എന്‍ പി കുഞ്ഞി മുഹമ്മദ് സംസാരിച്ചു. ചടങ്ങില്‍ ഭക്ഷ്യവസ്തുക്കള്‍ ഒരുമ ചാരിറ്റി പ്രസിഡണ്ട് സി കെ മഹമൂദ്, സി എച്ച് സെന്റര്‍ രക്ഷാധികാരി ഉമ്മര്‍ പുറത്തീലിനെ ഏല്‍പ്പിച്ചു. ഒരുമ ചാരിറ്റി പ്രവര്‍ത്തകരായ എന്‍ പി. അക്രം, വി കെ ഖാദര്‍, കെ വി സിയാദ്, റിഷാം, മുനീര്‍, മഹറൂഫ്, ഹനീഫ്, റാസിഖ്, ജംഷീര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it