- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂരിലെ എംഡിഎംഎ മയക്കുമരുന്ന് വേട്ട: ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി പിടിയില്‍

കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ മയക്കുമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി പോലിസ് പിടിയിലായി. പുതിയങ്ങാടി മാടായി ചൂരിക്കടത്ത് സി എച്ച് ഷിഹാബ് (35), കണ്ണൂര്‍ തയ്യില്‍ സെന്റ് ആന്റണീസ് യുപി സ്‌കൂളിന് സമീപം സി സി അന്‍സാരി (33), കണ്ണൂര്‍ സിറ്റി കുറുവ നേമല്‍ കടലായി നടയില്‍ സി സി ശബ്‌ന (ആതിര അനി- 26) എന്നിവരെയാണ് പോലിസ് പിടികൂടിയത്.
പിടിയിലായ അന്‍സാരിയും ശബ്‌നയും ഭാര്യാ ഭര്‍ത്തക്കന്‍മാരാണ്. കണ്ണൂര്‍ പടന്നപ്പാലത്ത് ഇന്റീരിയര്‍ ഡിസൈന്‍ ഷോപ്പില്‍ പോലിസ് നടത്തിയ റെയ്ഡില്‍ എല്‍എസ്ഡി സ്റ്റാമ്പ് ലഹരി ഗുളികകളും ബ്രൗണ്‍ ഷുഗറും കണ്ടെത്തിയ കേസിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി പി സദാനന്ദന്റെയും കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെയും നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ പോലിസ് ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്‌ഐമാരായ അജയന്‍, രഞ്ജിത്, എസ്‌സിപിഒമാരായ അജിത്ത് മഹേഷ്, മിഥുന്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
രണ്ടുമാസം മുമ്പ് കണ്ണൂര്‍ സിറ്റി സെന്റില്‍ അന്‍സാരിയെയും ശബ്‌നയുടെ അനുജനെയും മയക്കുമരുന്നുമായി എക്‌സൈസ് പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയിട്ട് ദിവസങ്ങളെ ആയിട്ടുള്ളൂവെന്ന് പോലിസ് പറഞ്ഞു. ജാമ്യത്തിലിറങ്ങിയശേഷം എംഡിഎംഎ കേസില്‍ നേരത്തെ പിടികൂടിയ നിസാമില്‍ നിന്ന് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന തുടങ്ങിയിരുന്നു.
നിസാം അന്‍സാരിയെയും ശബ്‌നയെയും ഈ കേസില്‍ നേരത്തെ പിടിയിലായ ബല്‍ക്കീസ് ആദ്യം താമസിച്ച വീട്ടില്‍ താമസിപ്പിക്കുകയായിരുന്നു. നിസാമാണ് ഇവരുടെ വീട്ടുവാടക നല്‍കിവന്നിരുന്നത്. ബല്‍ക്കീസ് പോലിസ് പിടിയിലായ ശേഷവും മയക്കുമരുന്ന് എത്തിച്ച് ഇവര്‍ വില്‍പ്പന നടത്തിയതായി പോലിസ് കണ്ടെത്തി. അന്‍സാരി ജയിലില്‍ കിടന്ന സമയത്ത് ശബ്‌ന മയക്കുമരുന്ന് വില്‍പ്പന നടത്തിയതായും പോലിസിന് വ്യക്തമായി. കേസിലെ മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















