സംസ്ഥാനത്ത് പോലിസ് രാജ് നിലനില്ക്കുന്നു: എസ്ഡിപിഐ

കണ്ണൂര്: കോഴിക്കോട് യുവാക്കള്ക്കെതിരേ യുഎപിഎ ചുമത്തിയ പോലിസ് നടപടി അംഗീകരിക്കാന് കഴിയില്ലെന്നും സംസ്ഥാനത്ത് പോലിസ് രാജ് നിലനില്ക്കുകയാണെന്നും എസ്ഡിപിഐ കണ്ണൂര് ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്. തോന്നിയ പടി കാര്യങ്ങള് ചെയ്യാന് പോലിസിനെ തുറന്നുവിട്ടിരിക്കുകയാണ് പിണറായി വിജയന്. പോലിസ് പറയുന്നതാണ് വേദവാക്യമെന്ന തരത്തിലേക്ക് മുഖ്യമന്ത്രി തരംതാണു.
പോലിസില് യാതൊരു നിയന്ത്രണവുമില്ലാത്ത ഇത്രയും പരാജയപ്പെട്ട ആഭ്യന്തരമന്ത്രിയെ കേരളം കണ്ടിട്ടില്ല. ആഭ്യന്തരമന്ത്രിയെന്ന നിലയില് പൂര്ണപരാജയമാണ് പിണറായി വിജയന്. വാളയാര് അന്വേഷണവും അട്ടപ്പാടി വ്യാജ ഏറ്റുമുട്ടലും ഒടുവിലത്തെ യുഎപിഎ കേസും പരാജയത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളാണ്. ഇടതുപക്ഷ പോലിസാണോ ഇതെന്ന് സിപിഎം വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം പിണറായി വിജയനില്നിന്ന് ആഭ്യന്തരവകുപ്പ് എടുത്തുമാറ്റാന് പാര്ട്ടി ഇടപെടണമെന്നും എ സി ജലാലുദ്ദീന് വാര്ത്താക്കുറിപ്പില് ആവശ്യപ്പെട്ടു.
RELATED STORIES
പാലക്കാട് സിപിഎം നേതാവിനെ ആര്എസ്എസുകാർ വെട്ടിക്കൊന്നു
14 Aug 2022 6:00 PM GMT'രാജ്യത്തെ മതനിരപേക്ഷത സംരക്ഷിക്കാൻ പ്രതിജ്ഞ ചെയ്യേണ്ട അവസരം';...
14 Aug 2022 4:54 PM GMTവെല്ലുവിളികളെ നമ്മള് അതിജീവിച്ചു; ജനാധിപത്യത്തിന്റെ ശക്തി തെളിയിച്ചു: ...
14 Aug 2022 4:50 PM GMTഈജിപ്തിൽ ക്രിസ്ത്യൻ പള്ളിയിൽ വൻ തീപിടിത്തം; 41 പേര് വെന്തു മരിച്ചു
14 Aug 2022 3:13 PM GMTപ്ലാസ്റ്റിക് നിര്മിത ദേശീയ പതാക കത്തിച്ചു; വ്യാപാരി അറസ്റ്റില്
14 Aug 2022 2:14 PM GMTകണ്ണൂരില് ബൈക്ക് വൈദ്യുതിതൂണിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
14 Aug 2022 2:02 PM GMT