ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കലാമേളയ്ക്ക് അരങ്ങുണര്‍ന്നു
സാഹിത്യവും കലയും പ്രോത്സാഹിക്കപ്പെടണം: നാസര്‍ ഫൈസി

പാനൂര്‍: ഇസ്‌ലാമിക കലാമേളകള്‍ മാനവികതയ്ക്ക് മാറ്റ് കൂട്ടുന്നതാണെന്നും ഇസ്‌ലാം കലയേയും സാഹിത്യത്തെയും പ്രോല്‍സാഹിപ്പിച്ചതാണെന്നും ജംയ്യത്തുല്‍ ഖുതബാഅ് ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. കലയും വിനോദവും അന്യവല്‍ക്കരിക്കപ്പെടേണ്ടതോ പാര്‍ശ്വ വല്‍ക്കരിക്കപ്പെടേണ്ടതോ അല്ലെന്നും, ശരിയേയും നന്മയേയും സാംശ്കരിച്ചെടുക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാനൂരില്‍ നടക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ഇസ്‌ലാമിക് കലാമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ എം ബഷീര്‍ അധ്യക്ഷനായി. ഹുസയ്ന്‍ ബാഫഖി തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേത്യത്വം നല്‍കി.
പാലത്തായി മൊയ്തു ഹാജി പതാക ഉയര്‍ത്തിയതോടെയാണ് കലാമേളയ്ക്ക് തുടക്കമായത്. മാണിയൂര്‍ അബ്ദുര്‍റഹ്്മാന്‍ ഫൈസി, അബ്ദുസമദ് മുട്ടം, എം കെ ഹംസ ഹാജി, പാലത്തായി മൊയ്തു ഹാജി, അബ്ദുര്‍റഹ്്മാന്‍ മിസ്ബാഹി കല്ലായി, എ പി ഇസ്മായീല്‍, ഇ എ നാസര്‍, അബ്ദുല്‍ഷുക്കൂര്‍ ഫൈസി, മജീദ് ദാരിമി പെരിങ്ങത്തൂര്‍, അബ്ദുസലാം ഇരിക്കൂര്‍, അലി മഞ്ചേരി, റിയാസ് നെച്ചോളി, കെ.എസ് അലി മുസ്‌ലിയാര്‍, ആര്‍ വി അബൂബക്കര്‍ യമാനി, വൈ എം അസ്‌ലം, കൊറ്റപുറത്ത് മഹമൂദ് ഹാജി, നെല്ലൂര്‍ ഉസ്മാന്‍ ഹാജി, ഫൈസല്‍ മാക്കൂല്‍ പീടിക, കെ എം റയീസ്, സമീര്‍ സഖാഫി സംസാരിച്ചു. പെരിങ്ങത്തൂര്‍ അലിയുല്‍ കൂഫി(റ) മഖാം സിയാറത്തിന് പെരിങ്ങത്തൂര്‍ ഖാസി ടി കെ ഉമര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി.
അഞ്ച് മേഖലകളിലായി 46 റെയിഞ്ചുകളിലെ 741 മദ്‌റസകളില്‍ നിന്നും 86 മത്സര ഇനങ്ങളില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ഥികളാണ് നാലു വേദികല്‍ മാറ്റുരക്കുന്നത്. ഇന്നലെ സീനിയര്‍, സൂപ്പര്‍ സീനിയര്‍, മുഅല്ലിം വിഭാഗം ബുര്‍ദ മജ്‌ലിസ് നടന്നു. ഇന്ന് രാവിലെ എട്ടിന് നടക്കുന്ന കലാ സാഹിത്യ മല്‍സരങ്ങള്‍ കണ്ണൂര്‍ സര്‍വകലാശാല ഡെപ്യൂട്ടി രജിട്രാര്‍ കെ പി മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
RELATED STORIES
തിരൂരില്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച പ്രതി അറസ്റ്റില്‍
19 Aug 2022 11:30 AM GMTപ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 27...
19 Aug 2022 11:27 AM GMTഅസാപ് കേരള; കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കിലേക്കുള്ള അഡ്മിഷന് തുടക്കം
19 Aug 2022 11:10 AM GMTആളുകള്‍ കുഴിയില്‍ വീണ് മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം?;...
19 Aug 2022 10:41 AM GMTകാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ്...
19 Aug 2022 10:38 AM GMTപാലക്കാട്ടെ ഷാജഹാന് കൊലപാതകം: പ്രതികള്‍ ബിജെപി അനുഭാവികള്‍, രാഷ്ട്രീയ ...
19 Aug 2022 10:25 AM GMT