Kannur

കണ്ണൂരില്‍ വീടിനുള്ളില്‍ കൂറ്റന്‍ രാജവെമ്പാല

കണ്ണൂരില്‍ വീടിനുള്ളില്‍ കൂറ്റന്‍ രാജവെമ്പാല
X

കണ്ണൂര്‍: ഇരിട്ടിയില്‍ വീടിന്റെ അടുക്കളയില്‍ രാജവെമ്പാലയെ പിടികൂടി. വാണിയപ്പാറ തുടിമരത്ത് ജോസിന്റെ വീട്ടില്‍നിന്നാണ് ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടിയത്. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അടുക്കളയിലെ ബെര്‍ത്തിന്റെ താഴെയായിരുന്നു പാമ്പ്.

വീട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി. പാമ്പിനെ പിന്നീട് വനത്തില്‍ വിട്ടു. ഫൈസല്‍ വിളക്കോട്, മിറാജ് പേരാവൂര്‍, അജില്‍കുമാര്‍, സാജിദ് ആറളം എന്നിവരാണ് പാമ്പിനെ പിടികൂടിയത്. വനത്തോട് ചേര്‍ന്ന പ്രദേശത്താണ് ജോസിന്റെ വീട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നാകാം പാമ്പ് വീടിനുള്ളിലേക്ക് എത്തിയതെന്നാണ് വിലയിരുത്തല്‍.

Next Story

RELATED STORIES

Share it