കൂട്ടുപ്പുഴ ചെക്ക്‌പോസ്റ്റില്‍ നിന്ന് 186 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി

ഇരിട്ടി: കൂടുപ്പുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ പുലര്‍ച്ചെ നടത്തിയ പരിശോധനയില്‍ ബാംഗ്ലൂരില്‍ നിന്നു മീന്‍ ഇറക്കി തിരിച്ചു വരികയായിരുന്ന വാഹനത്തില്‍ നിന്ന് 186 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി. കെഎല്‍ 11 ബിപി 9683 എയ്‌സ് വാഹനത്തില്‍ കടത്തുന്നതിനിടെയാണ് 186 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടിയത്. തലശ്ശേരി വടക്കുമ്പാട് സ്വദേശി പരിയാട്ട് വീട്ടില്‍ ആശിഫി(25)നെ അറസ്റ്റ് ചെയ്തു. ലോക്ക് ഡൗണ്‍ സാഹചര്യം മുതലെടുത്ത് വന്‍ ലാഭം ലക്ഷ്യമിട്ടാണ് മദ്യം കടത്തിയതെന്ന് പ്രതി പറഞ്ഞതായി എക്‌സൈസ് അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ കെ എ അനീഷ്, പ്രിവന്റീവ് ഓഫിസര്‍ ഷനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി വി റിജുന്‍, പി ജി അഖില്‍, റിനീഷ് ഓര്‍ക്കാട്ടേരി, എക്‌സൈസ് ഡ്രൈവര്‍ എം സോള്‍ ദേവ് എന്നിവരാണ് മദ്യക്കടത്ത് പിടികൂടിയത്. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.
Excise seized Karnataka liquor
RELATED STORIES
സുള്ളി ഡീല്‍സ് ആപ്പ് സൃഷ്ടാവിനെതിരായ അന്വേഷണം സ്റ്റേ ചെയ്യാന്‍...
13 Aug 2022 9:34 AM GMTന്യൂനപക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കും, തലസ്ഥാനം വാരാണസി; 'ഹിന്ദു...
13 Aug 2022 8:28 AM GMTഇന്ന് ലോക അവയവദാന ദിനം; അറിയണം ഇക്കാര്യങ്ങള്‍...
13 Aug 2022 7:50 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTഅന്വേഷണ മികവ്: കേരളത്തിലെ എട്ട് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്രത്തിന്റെ...
12 Aug 2022 7:18 AM GMTഅനധികൃത നിര്‍മാണം: യുപിയില്‍ ബിജെപി നേതാവിന്റെ ഓഫിസ് കെട്ടിടം...
12 Aug 2022 2:34 AM GMT