Kannur

കൊവിഡ്: കണ്ണൂരില്‍ പോലിസ് പരിശോധന കര്‍ശനമാക്കി

കൊവിഡ്: കണ്ണൂരില്‍ പോലിസ് പരിശോധന കര്‍ശനമാക്കി
X

കണ്ണൂര്‍: കൊവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ സിറ്റി പോലിസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ നേതൃത്വത്തില്‍ ടൗണിലെ മാളുകള്‍, മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നേരിട്ട് പരിശോധന നടത്തി. അടുത്ത ദിവസം മുതല്‍ കണ്ണൂര്‍ സിറ്റി പോലിസ് പരിധികളില്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വിപുലമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമെന്നും പോലിസ് പട്രോളിങ്ങ് സംവിധാനങ്ങളും വാഹനപരിശോധനയും നടത്തുമെന്നും കമ്മീഷണര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ഉറപ്പുവരുത്താനായി പോലിസിനെ ഒരുക്കിയിട്ടുണ്ട്. പൊതുപരിപാടികള്‍, ആഘോഷങ്ങള്‍, വാഹനങ്ങള്‍, മാളുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ പോലിസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.

അടച്ചിട്ട മുറികളില്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ പരമാവധി 100 പേര്‍ക്ക് മാത്രമേ ഒത്തുകൂടാന്‍ അനുവാദമുള്ളൂ. മീറ്റിങുകള്‍/പ്രോഗ്രാമുകള്‍, പൊതു പരിപാടികള്‍, വിവാഹങ്ങള്‍, സംസ്‌കാരങ്ങള്‍, ഉല്‍സവങ്ങള്‍, കായികം, കല, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് പരമാവധി 200 പേര്‍ മാത്രം പങ്കെടുക്കുക. രണ്ടു മണിക്കൂറില്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കരുത്. എല്ലാ പരിപാടികളിലും കഴിയുന്നിടത്തോളം പാര്‍സല്‍ ഭക്ഷണം നല്‍കുക. ഷോപ്പുകള്‍/മാളുകള്‍/കച്ചവട സ്ഥാപനങ്ങള്‍ എന്നിവ എല്ലാ ദിവസവും രാത്രി ഒമ്പതോടെ അടയ്ക്കുകയും പരമാവധി ഓണ്‍ലൈന്‍ വിതരണം പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണമെന്നും പോലിസ് അറിയിച്ചു.

തിരക്ക് ഫലപ്രദമായി നിയന്ത്രിക്കുന്നതിനു മീറ്റിങുകള്‍ ഓണ്‍ലൈനില്‍ നടത്തുക. സിനിമാശാലകള്‍ / തിയേറ്ററുകള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍ എന്നിവിടങ്ങളിലും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുക. മെഗാ വില്‍പ്പന/ഷോപ്പിങ് ഉല്‍സവങ്ങള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കുക. ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ടേക്ക് എവേകളും ഹോം ഡെലിവറിയും പ്രോല്‍സാഹിപ്പിക്കുക. മതനേതാക്കളും ജില്ലാ അധികാരികളും സമൂഹിക ഒത്തുചേരലുകള്‍ ഒഴിവാക്കാന്‍ പ്രേരിപ്പിക്കുക. പൊതുഗതാഗതത്തിനായി ഉദ്ദേശിച്ച ബസുകള്‍ നില്‍ക്കുന്ന യാത്രക്കാരെ അനുവദിക്കരുത്. ബസുകള്‍ ഇരിപ്പിട ശേഷിക്ക് അപ്പുറത്തുള്ള യാത്രക്കാരെ എടുക്കരുത്.

കേന്ദ്രീകൃത എയര്‍ കണ്ടീഷനിങ് സംവിധാനമുള്ള സ്ഥലങ്ങളില്‍(മാളുകള്‍, തീയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍) കൂടിച്ചേരല്‍ നിയന്ത്രിക്കുകയും കൊവിഡ് പ്രോട്ടോക്കോള്‍(സോപ്പ്, മാസ്‌ക്, സനിറ്റൈസര്‍) കര്‍ശനമായി ഉറപ്പാക്കുകയും ചെയ്യുക. സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും കൊവിഡിനെതിരായ പ്രതിരോധ/നിയന്ത്രണ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സിറ്റി പോലിസ് അറിയിച്ചു.

Covid: Police have tightened checks in Kannur

Next Story

RELATED STORIES

Share it